ജനുവരി 19 ന് ഭാരതീയ ജനതാ പാർട്ടി എംഎൽഎ അരവിന്ദ് ലിംബവല്ലി ട്വിറ്ററിൽ ഒരു വീഡിയോ പങ്കിട്ടതിന് ശേഷം തകർന്നത് 100 കണക്കിന് ജീവിതങ്ങളാണ്. ബെംഗളൂരുവിലെ കരിയമ്മന അഗ്രഹാരയിലെ നൂറുകണക്കിന് താൽക്കാലിക വീടുകളാണ് അനധികൃതമായി കുടില്‍ കെട്ടി താമസിക്കുന്നു എന്നതിന്റെ പേരിൽ ഒറ്റ രാത്രി കൊണ്ട് ബാംഗ്ലൂർ പൊലീസ് നിലം പരിശാക്കിയത് . ഈ പ്രദേശത്തെ ചില വീടുകൾ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരുടെതാണെന്ന് അദ്ദേഹം ട്വിറ്ററിൽ അവകാശപ്പെട്ടു. പണ്ടെന്നോ ബംഗ്ലാശില്‍ നിന്നും കുടിയേറിയവരാണിവരെന്നും വീഡിയോ വിശദീകരിക്കുന്നു. ഇതേ തുടര്‍ന്ന് ചേരി നിര്‍മ്മാര്‍ജ്ജനത്തിന് പൊലീസിനെ ചുമതലപ്പെടുത്തിയതായും എംഎല്‍എ ട്വിറ്റ് ചെയ്തു.
“ആ കുടിലുകളില്‍ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു. മാത്രമല്ല ശുചിത്വം തീരെയില്ല. പരിസ്ഥിതി നശിപ്പിക്കുന്നു. ഈ പ്രദേശം . ഇന്ന് നിയമവിരുദ്ധ പ്രവർത്തനത്തിന്റെ കേന്ദ്രമായിരിക്കുന്നു. സോഷ്യൽ മീഡിയ ശ്രദ്ധയില്‍പ്പെടുത്തിയ ഈ കുടിലുകള്‍ക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. എംഎല്‍എ അരവിന്ദ് ലിംബാവാലി ട്വിറ്റ് ചെയ്തു.
കുടിലുകൾ നഷ്ടപ്പെട്ടവരുടെ അഭിപ്രായത്തിൽ, അവിടെ താമസിക്കുന്ന ജനങ്ങളിൽ പകുതിയും കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും സംസ്ഥാന തലസ്ഥാനത്ത് ചെറിയ ജോലികൾ ചെയ്ത് ഉപജീവനമാർഗം നയിക്കുന്നവരുമാണ്. ബാക്കിയുള്ള പകുതി യുപി, ബീഹാർ, ജാർഖണ്ഡ് , മിസോറം, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് പറയുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച എൻആർസി പട്ടികയിൽ തങ്ങളുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അസമിൽ നിന്നുള്ളവർ പറഞ്ഞു. സംശയിക്കപ്പെടുന്ന ഏതാനും ബംഗ്ലാദേശ് പൗരന്മാർ അവിടെ താമസിച്ചിരുന്നുവെന്ന് അവർ സമ്മതിക്കുന്നു, പക്ഷേ പൊളിച്ചുനീക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അവർ ആ പ്രദേശത്ത് നിന്ന് പോയിരുന്നു.
വടക്കൻ കർണാടക മേഖലയിലെ കൊപ്പാൽ ജില്ലയിൽ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളിയായ കരണ്ണ കന്നഡ ദിനപത്രമായ “പ്രജവാനി” യോട് പ്രതികരിച്ചത് ഇങ്ങനെ: താൻ കർണാടക സ്വദേശിയാണ്. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനാണ് ബിബിഎംപി അധികൃതർ എന്നെ ബംഗ്ലാദേശി എന്ന് വിളിക്കുകയും എന്റെ കുടിലുകൾ പൊളിച്ചതും “ഞാൻ ഒരു കന്നഡിഗയാണ്. എന്റെ കയ്യിൽ എല്ലാ രേഖകളും ഉണ്ട്. എനിക്ക് ഒരു ഭാഷ മാത്രമേ അറിയൂ — കന്നഡ. ബംഗ്ലാദേശ് എവിടെയാണെന്ന് പോലും എനിക്കറിയില്ല,” അദ്ദേഹം പറഞ്ഞു.
English summary: Residents of demolished Bengaluru huts, suspected to be ‘illegal Bangladeshi immigrants’, are from India
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.