പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളും പ്രമേയം പാസാക്കി; കേന്ദ്രത്തിന്റേത് അപകടം നിറഞ്ഞ കളി: മമത

Web Desk

കൊൽക്കത്ത

Posted on January 27, 2020, 7:04 pm

കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി പശ്ചിമബംഗാളും. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രമല്ലെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. സമരത്തിന്റെ മുന്നിൽ നിന്ന് നയിക്കുന്ന ഹിന്ദു സഹോദരങ്ങളോട് നന്ദി പറയുന്നതായും മമത നിയമസഭയിൽ പറഞ്ഞു.

ബംഗാളിൽ സിഎഎയും എൻപിആറും എൻആർസിയും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. സമാധാനപരമായ പ്രതിഷേധം തുടരും. പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം ലഭിക്കണമെങ്കിൽ വിദേശിയാകണം എന്ന സ്ഥിതിയാണ്. ഭീകരമായ അവസ്ഥയാണിത്. ജനങ്ങളെ അത് മരണത്തിലേക്ക് തള്ളിവിടും. അത്തരത്തിലുള്ള കെണിയിൽ വീഴില്ലെന്നും മമത പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യം പ്രമേയം പാസ്സാക്കിയ സംസ്ഥാനം കേരളമാണ്. അന്ന് സമാനമായ രീതിയിൽ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കണമെന്നും പ്രതിഷേധിക്കണമെന്നും കേരളം ബിജെപി ഇതര സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. പ്രതിപക്ഷവുമായി ചേർന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമരവും സർക്കാർ നടത്തിയിരുന്നു.

Eng­lish sum­ma­ry: Res­o­lu­tion against CAA passed in West Ben­gal assem­bly

YOU MAY ALSO LIKE THIS VIDEO