പൗരത്വ നിയമത്തിനെതിരെ പ്രമേയം; കേരളത്തിന് പിന്നാലെ പുതുച്ചേരിയും

Posted on January 03, 2020, 5:54 pm
8 secs

പുതുച്ചേരി: കേരളത്തിന് പിന്നാലെ പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ പുതുച്ചേരിയും. ഈ മാസം അവസാനം പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ച്‌ പുതുച്ചേരി സര്‍ക്കാര്‍. കേരളം അവതരിപ്പിച്ച സമാനമായ പ്രമേയമായിരിക്കും പുതുച്ചേരിയിലും അവതരിപ്പിക്കുകയെന്ന് മുഖ്യമന്ത്രി വി. നാരായണസ്വാമി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സംസാരിച്ച്‌ ഈ മാസം അവസാനം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് നാരായണ സ്വാമി പറഞ്ഞു.

Eng­lish sum­ma­ry: Res­o­lu­tion against the Cit­i­zen­ship Act; Puducher­ry will fol­low Kerala

‘you may also like this video’