Web Desk

January 21, 2021, 5:14 pm

സ്പീക്കര്‍ക്കെതിരായ പ്രമേയം; പ്രതിപക്ഷത്തിന്റെ പാപ്പരത്തം: മുഖ്യമന്ത്രി

Janayugom Online

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരായ പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്ത് നടന്നപ്പോള്‍ അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം എവിടെ നിന്ന് തുടങ്ങി ആരാണ് ഉത്തരവാദികള്‍ എവിടെയൊക്കെ എത്തി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിയെ അറിയിച്ചത്.

പക്ഷേ അന്വേഷണം പാവങ്ങള്‍ക്ക് വീടുകൊടുക്കുന്ന ലൈഫ് പദ്ധതിയെക്കുറിച്ചായി. കസ്റ്റംസിനും ചെന്നിത്തലയ്ക്കും രാജഗോപാലിനും ഒരേ സ്വരമാണ്. അന്വേഷണ ഏജന്‍സികള്‍ വഴിവിട്ട് പ്രവര്‍ത്തിച്ചു. പ്രതിപക്ഷം അതിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. ഏജന്‍സികളുടെ തെറ്റുകളെ ന്യായീകരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.മാസങ്ങളോളം കസ്റ്റഡിയില്‍ കഴിഞ്ഞ വ്യക്തിയുടെ മൊഴിക്ക് എന്ത് വിശ്വാസ്യതയാണുള്ളതെന്നും മുഖ്യമന്തി ചോദിച്ചു.

പ്രതിപക്ഷനേതാവിന് എപ്പോഴും കൂടുതല്‍ സമയം സ്പീക്കര്‍ അനുവദിക്കാറുണ്ട്. എന്നിട്ടും സ്പീക്കറിനോട് ഇത്രയും നന്ദികേട് പാടില്ല. ഒരു തരത്തിലും സ്പീക്കര്‍ ഇത്തരം ഒരു പ്രമേയം നേരിടേണ്ട ആളല്ല. പ്രതിപക്ഷത്തിന്റെ പാപ്പരത്തം കൊണ്ടാണ് ഇത്തരം ഒരു പ്രമേയം അതിനാല്‍ പ്രമേയത്തെ നിരാകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

eng­lish sum­ma­ry :Res­o­lu­tion against the Speak­er Bank­rupt­cy of the Oppo­si­tion; Chief Minister
you may also like this video