October 3, 2022 Monday

Related news

July 6, 2022
July 5, 2022
July 4, 2022
July 2, 2022
July 2, 2022
June 30, 2022
June 29, 2022
June 28, 2022
June 27, 2022
June 27, 2022

ഈ കെട്ടകാലത്തും സിനിമാക്കാരുടെ തമ്മിലടി, നന്നായിക്കൂടെ എന്ന് പ്രേക്ഷകരും

Janayugom Webdesk
May 16, 2020 1:00 pm

ബോളിവുഡിന്‌ പിന്നാലെ മലയാള സിനിമയും ഡിജിറ്റൽ റിലീസിന് ഒരുങ്ങുകയാണ്.എന്നാൽ, ഡിജിറ്റൽ റിലീസിനെ എതിർത്ത് കേരളത്തിലെ തിയറ്ററുടമകളും രംഗത്ത് വന്നിരിക്കുകയാണ്. ചലച്ചിത്ര സംഘടനകളുമായി യാതൊരു ചർച്ചയും നടത്താതെയാണ് വിജയ് ബാബു സിനിമ ഡിജിറ്റൽ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ഈ പ്രവർത്തി സിനിമ വ്യവസായത്തോട് കാണിച്ച ചതിയും അനീതിയുമാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റും തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ പ്രതികരിച്ചു.

കോവിഡ് ഒരിക്കലും അവസാനിക്കാതിരിക്കില്ലല്ലോ, തിയറ്ററുകൾ ഇനി എന്ന് മുതലാണോ പുനരംഭിക്കുന്നത് അന്ന് മുതൽ, ജയസൂര്യയുടെയോ വിജയ് ബാബുവിന്റെയോ ഒറ്റ ചിത്രം പോലും തിയറ്റർ കാണില്ലെന്നും ലിബർട്ടി ബഷീർ പറഞ്ഞു. ഈ വിഷയത്തിൽ തിയറ്റർ ഉടമകളുടെ സംഘടനായ ഫിയോകിന്റെയും മറ്റ് സിനിമ സംഘടനകളുടെയും പിന്തുണ ഉണ്ടെന്നും ലിബർട്ടി ബഷീർ അവകാശപ്പെട്ടു.ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെ നിര്‍മ്മാതാക്കളോടും സംസാരിച്ചിരുന്നു. ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാടിനൊപ്പമാണ്, ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു

ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട് വിജയ് ബാബുവിന്റെ പ്രതികരണം ഇങ്ങനെയാണ്; നിലനിൽപ്പിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഓൺലൈൻ റിലീസ് നടത്താൻ തീരുമാനിച്ചത്. നൂറു കണക്കിന് ആളുകൾ 5–6 മാസം കഷ്ടപ്പെട്ടാണ് സിനിമ നിർമ്മിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ 40 ഓളം സിനിമകൾ നിൽക്കുന്നുണ്ട്‌. അതുപോലെ തന്നെ പകുതി ചിത്രീകരണം കഴിഞ്ഞ 40 ഓളം ചിത്രങ്ങളുമുണ്ട്. ഇതെല്ലാം ഇനി എന്ന് തിയറ്ററുകൾ കാണുമെന്ന് അറിയില്ല. മാർച്ചിലും ഏപ്രിലിലും റിലീസ് ചെയ്യുന്ന സിനിമകൾ ക്യുവിലാണ്. ഈ സാഹചര്യത്തിൽ ചെറുതും വലുതുമായ ചിത്രങ്ങൾ കിട്ടാവുന്ന മാർഗത്തിലൂടെ റിലീസ് ചെയേണ്ടി വരുമെന്ന് വിജയ് ബാബു പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയും രംഗത്ത് വന്നിട്ടുണ്ട്. ‘തങ്ങളുടെ സിനിമകൾ എവിടെ പ്രദര്ശിപ്പിക്കണമെന്നു നിർമാതാക്കളും ഏതു സിനിമ പ്രദര്ശിപ്പിക്കണമെന്നു തീയേറ്റേഴ്‌സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോൾ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്.നിലവിൽ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം. ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്’

സ്വന്തം ക്യാഷ് മുടക്കി നിർമ്മിച്ച സിനിമ പ്രദശിപ്പിക്കണോ വേണ്ടയോ എന്നുള്ളത് നിർമ്മാതാക്കുളുടെ സ്വന്ത്രത്യം. പക്ഷേ, മനുഷ്യൻ ജീവന് വേണ്ടി കിടന്ന് ഓടുന്ന ഈ സമയത്ത് ഇതുപോലെയുള്ള കാര്യങ്ങൾക്കു വേണ്ടി തമ്മിൽ അടിക്കാതെ പരസ്പരം ഒരുമയോടെ മുന്നേറുകയല്ലേ വേണ്ടതെന്നു കൂടി ആലോചിക്കൂ.

ENGLISH SUMMARY: response about the dig­i­tal release of malay­alam film

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.