Web Desk

തിരുവനന്തപുരം

June 22, 2020, 9:11 pm

ദുബായിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കണം; ആവശ്യമെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്താം: മുഖ്യമന്ത്രി

Janayugom Online

ദുബായിൽ താമസിക്കുന്നവർക്ക് തിരിച്ചു ചെല്ലാൻ അവിടുത്ത സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ ദുബായിലേക്ക് ഉടൻ വിമാന സർവീസ് പുനരാംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. നിരവധി ജനങ്ങളാണ് ദുബായിൽ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. ഇവർ തിരിച്ചു ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുകയാണ്.

ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള അവസരം കണക്കിലെടുത്ത് ദുബായിലേക്കുള്ള വിമാന സർവീസ് വീണ്ടും ആരംഭിക്കാൻ സിവിൽ വ്യോമയാന മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരിച്ചു പോകുന്ന യാത്രക്കാർക്ക് കോവിഡ് 19 ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പി സി ആർ ടെസ്റ്റ് നടത്താൻ കേരളം തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ പത്തു മുതൽ ടൂറിസ്റ്റുകൾക്കും മറ്റു സന്ദർശകർക്കും വിമാന മാർഗം എത്താനും ദുബായ് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

ENGLISH SUMMARY: restarats flight ser­vice to dubai

YOU MAY ALSO LIKE THIS VIDEO