March 23, 2023 Thursday

Related news

January 31, 2023
September 29, 2022
June 9, 2022
April 29, 2022
September 24, 2021
August 9, 2021
June 3, 2021
January 20, 2021
November 26, 2020
September 23, 2020

നിര്‍ത്തി വെച്ച ഫ്ലിപ്പ് കാര്‍ട്ട് സേവനങ്ങള്‍ പുനഃരാരംഭിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 26, 2020 12:07 pm

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലായ സാഹചര്യത്തില്‍ നിര്‍ത്തി വെച്ച ഫ്ലിപ്പ് കാര്‍ട്ട് സേവനങ്ങള്‍ പുനഃരാരംഭിച്ചു. പലചരക്കും മറ്റ് അവശ്യ സാധനങ്ങളും മാത്രമാണ് വില്‍ക്കുകയെന്ന് ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. സാധനങ്ങള്‍ വീട്ടിലെത്തിച്ച്‌ നല്‍കുന്നതിന് തടസമുണ്ടാവില്ലെന്ന് അധികൃതരില്‍ നിന്നും ഉറപ്പ് ലഭിച്ചെന്നും അദ്ദേഹം പറ‍ഞ്ഞു.

‘പ്രാദേശിക നിയമ നിര്‍വ്വഹണ അധികൃതര്‍ ഞങ്ങളുടെ സപ്ലൈ ചെയിനിന്റെയും ഡെലിവറി എക്സിക്യൂട്ടീവുകളുടെയും സുരക്ഷിതവും സുഗമവുമായ സഞ്ചാരം സാധ്യമാക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്, ഞങ്ങളുടെ പലചരക്ക്, അവശ്യ സേവനങ്ങള്‍ ഇന്ന്പുനഃരാരംഭിക്കുകയാണ്, ‘കൃഷ്ണമൂര്‍ത്തി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ലോക്ക്ഡൗണിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങളുടെ ഡെലിവറി ജീവനക്കാരെയും യാത്ര ചെയ്യാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല. മാത്രമല്ല പലര്‍ക്കും പൊലീസില്‍ നിന്നും മര്‍ദനമേല്‍ക്കേണ്ടിയും വന്നു. എന്നാല്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ചുനല്‍കുന്നതിന് തടസമുണ്ടാവില്ലെന്ന് അധികൃതരില്‍ നിന്നും ഉറപ്പ് ലഭിച്ചതോടെയാണ് ഫ്‌ളിപ്കാര്‍ട്ട് സേവനങ്ങള്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ചത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.