June 6, 2023 Tuesday

Related news

May 21, 2023
April 18, 2023
March 26, 2023
March 8, 2023
March 8, 2023
February 28, 2023
February 19, 2023
February 15, 2023
February 12, 2023
January 30, 2023

കൊല്ലം ജില്ലയിൽ തിങ്കളാഴ്ച മുതൽ സ്വകാര്യ വാഹനങ്ങൾക്ക്‌ നിയന്ത്രണം

Janayugom Webdesk
കൊല്ലം
July 26, 2020 3:08 pm

കോവിഡ് വ്യാപനം ശക്തമായ കൊല്ലം ജില്ലയിൽ വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. തിങ്കളാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് ഒറ്റഇരട്ട അക്കനമ്പർ  ക്രമീകരണം കര്‍ശനമായി നടാപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പറിൽ  അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ അനുവദിക്കൂ.അതേസമയം, ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മൈലം, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജില്ലയിലെ കോവിഡ് ക്ലസ്റ്റര്‍ സോണുകളില്‍ അതീവ ജാഗ്രത തുടരുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍  കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇപ്പോള്‍ 14 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ചവറ, പത്മന, ശാസ്താംകോട്ട, ഇരവിപുരം, നെടുമ്പന, കൊട്ടാരക്കര, അഞ്ചല്‍, ഏരൂര്‍, ഇടമുളയ്ക്കല്‍, തലച്ചിറ, പൊഴിക്കര, ആലപ്പാട്, ഇളമാട്, ചിതറ എന്നിവയാണ് ക്ലസ്റ്ററുകള്‍. ക്ലസ്റ്റര്‍ സ്ഥലങ്ങളില്‍ സ്രാവ പരിശോധനയും ബോധവല്‍ക്കരണവും തുടരുകയാണ്. ശ്വാസകോശ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, ജയില്‍ വാസവുമായി ബന്ധപ്പെട്ടവര്‍ എന്നിവരുടെ സ്രവ പരിശോധനയ്ക്ക് മുന്‍ഗണനയുണ്ട്. 65 വയസ് കഴിഞ്ഞവര്‍, 10 വയസിന് താഴെപ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രമേഹം, ഹൃദ്രോഗം, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കം ഇല്ലാതെ വീടുകളില്‍ തന്നെ കഴിഞ്ഞുകൂടുന്ന പ്രക്രിയയാണ് റിവേഴ്‌സ് ക്വാറന്റയിന്‍.സമ്പര്‍ക്കപട്ടിക തയ്യാറാക്കി പട്ടികയിലുള്ളവരെ നിരീക്ഷണ വിധേയമാക്കുന്നുണ്ട്. സംശയമുള്ളവരുടെയും പരിശോധനകള്‍ തുടരുന്നതും ജാഗ്രത പുലര്‍ത്തുന്നതും ശാസ്താംകോട്ട പോലുള്ള സ്ഥലങ്ങളില്‍ കോവിഡ് കേസുകള്‍ കുറയ്ക്കാനായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.