കേന്ദ്രസര്‍ക്കാര്‍ രാജ്യത്തേക്കുള്ള കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ആഭ്യന്തര ടെലിവിഷന്‍ ഉല്പാദകര്ക്ക് വിപണിയില്‍ കൂടുതല്‍ അവസരം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് അവശ്യ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത സാധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. ആഭ്യന്തര ടിവി ഉല്പാദന കമ്പനികളുടെ വിപണി വിഹിതം ഇതിലൂടെ വര്‍ധിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ടിവി ഇറക്കുമതി ചെയ്യുന്നത് അയല്‍ രാജ്യമായ ചൈനയില്‍ നിന്നാണ്. വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, കൊറിയ, ഇന്തോനേഷ്യ, തായ്ലാന്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിലെ ടെലിവിഷന്‍ വിപണിയില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന മറ്റ് രാജ്യങ്ങള്‍.
ENGLISH SUMMARY: restriction over importing colour tv
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.