December 3, 2022 Saturday

Related news

December 2, 2022
December 1, 2022
December 1, 2022
November 26, 2022
November 18, 2022
November 12, 2022
November 9, 2022
November 9, 2022
November 7, 2022
November 6, 2022

കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി

Janayugom Webdesk
ചെന്നെെ
March 1, 2021 11:19 am

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി. ഓഫീസുകളും കടകളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. ആളുകള്‍ക്ക് കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കുണ്ട്.

65 വയസ്സിന് മുകളില്‍ പ്രായമുളളവര്‍, ഗുരുതര രോഗമുളളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴെ പ്രായമുളളവര്‍, എന്നിവര്‍ എല്ലാ സുരക്ഷാ മുൻകരുതലും കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.

സംസ്ഥാനത്തെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്താൻ പൊലീസ് ശക്തമായ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ടെയിൻമെന്റ് സോണിലുള്‍പ്പെടെ നിയന്ത്രണം തുടരാൻ അധികൃതര്‍ക്ക് നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് അന്താരാഷ്ട്ര യാത്രക്കാര്‍ക്കുളള വിലക്ക് നീട്ടിയിട്ടുണ്ട്. അത്യാവശ്യ സര്‍വീസുകള്‍ നടത്താൻ മാത്രമാണ് അനുമതിയുളളത്.

ENGLISH SUMMARY: restric­tions extend­ed in Tamil Nadu up to 31

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.