കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പാർലമെന്ററി സമിതി യോഗങ്ങൾ ചേരുന്നതിന് പുതിയ മാനദണ്ഡങ്ങൾ ലോക്സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ചു. അംഗങ്ങൾ തമ്മിൽ ആറ് അടി സമ്പർക്കa അകലം പാലിക്കുക, സാനിറ്റൈസറുകൾ ഉപയോഗിക്കുക, യോഗത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം പരമാവധി അഞ്ചായി ചുരുക്കുക തുടങ്ങിയ കാര്യങ്ങളാണ് പുതിയ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പേപ്പറുകളുടെ ഉപയോഗം ഒഴിവാക്കി ഫയലുകൾ ഇ മെയിലുകൾ വഴി നൽകാനും നിർദ്ദേശമുണ്ട്. യോഗത്തിനായി പാർളമെന്റ് കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണമെന്നും ലോക്സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.
ENGLISH SUMMARY: restrictions for parliamentary discussions
YOU MAY ALSO LIKE THIS VIDEO