കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കുന്നു

Web Desk

കോഴിക്കോട്

Posted on July 21, 2020, 11:17 am

കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കുന്നു. കൂടിച്ചേരലുകള്‍ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണ, മരണ ആവശ്യങ്ങള്‍ 20 പേരില്‍ കൂടതല്‍ പാടില്ല. ആര്‍ആര്‍ടി അനുമതി ഇല്ലാതെ വിവാഹവും മരണവും രജിസ്റ്റര്‍ ചെയ്യില്ല. നിയന്ത്രണം പാലിക്കുന്നുവെന്ന് പരിശോധിക്കാനാണ് കളക്ടര്‍ ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഒത്തു ചേരല്‍ ഒഴിവാക്കാന്‍ സംഘടനകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനിയും സമ്ബര്‍ക്ക വ്യാപനം കൂടിയാല്‍ ജില്ലാ ലോക്ക് ഡൗണ്‍ലേക്ക് പോകേണ്ടി വരുമെന്നു ജില്ലാ ഭരണ കൂടം അറിയിച്ചു.കോഴിക്കോട് ജില്ലയില്‍ ഇന്നലെ 92 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 44 പേര്‍ക്കും കൊറോണ ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.

you may also like this video