Web Desk

ഗുരുവായൂർ

December 23, 2020, 9:03 am

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങല്‍ നീക്കി

Janayugom Online

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങല്‍ നീക്കി. ഇന്ന് മുതല്‍ ഭക്തര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാം. ഓണ്‍ലൈന്‍ ബുക്ക് ചെയ്ത 1500 പേര്‍ക്കാണ് ഇന്ന് മുതല്‍ ചുറ്റമ്പലത്തിലെത്തി ദര്‍ശനം നടത്താനാകുന്നത്. നിലവില്‍ നാലമ്പലത്തിലേക്ക് പ്രവേശനമില്ല. ചോറൂണ് ഒഴികെയുള്ള മറ്റ് വഴിപാടുകള്‍ നടത്താം. 

അതേ സമയം കുട്ടികളേയും അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവരേയും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. വ്യാപാരികൾക്ക് കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമെ കടകൾ തുറക്കാൻ അനുവദിക്കുകയുള്ളൂ. ഗുരുവായൂർ ക്ഷേത്രത്തിൽ 12 മുതലാണ് ഭക്തർക്ക് ദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഭക്തർക്ക് വിലക്കുണ്ടെങ്കിലും പൂജകൾ മുടക്കമില്ലാതെ നടന്നിരുന്നു. ദേവസ്വം ജീവനക്കാർക്കു കോവിഡ് ബാധിച്ചതു കാരണമാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. 

ENGLISH SUMMARY:Restrictions on dar­shan at Guru­vayur tem­ple have been lifted
You may also like this video