Web Desk

കോഴിക്കോട്

April 18, 2021, 2:15 pm

കോഴിക്കോട് ജില്ലയിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ: കർശന പരിശോധനയുമായി പൊലിസും

Janayugom Online

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ലോക്ഡൗൺ ഏ‍ർപ്പെടുത്തി. ഡിസാസ്റ്റ‍ർ മാനേജ്മെന്റ് ആക്ട് പ്രകാരം കോഴിക്കോട് ജില്ലാ കളക്ട‍ർ സാംബശിവ റാവുവാണ് ഉത്തരവിറക്കിയത്. ഏപ്രിൽ 18 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച അഞ്ച് പേരിൽ കുറഞ്ഞ ആളുകൾക്ക് മാത്രമാണ് കൂടിച്ചേരാൻ അനുവാദമുള്ളത്. പൊതുജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്ത് പോകാവൂ. അവശ്യ വസ്തുക്കളുടേയും സേവനങ്ങളുടേയും കടകളും സ്ഥാപനങ്ങളും രാത്രി ഏഴ് വരെ പ്രവ‍ർത്തിക്കാം. മറ്റ് സ്ഥാപനങ്ങളായ ബീച്ച്, പാ‍ർക്ക്, വിനോദ കേന്ദ്രങ്ങൾ എന്നിവ തുറന്നു പ്രവ‍ർത്തിക്കാൻ പാടില്ല.

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയിൽ പ്രവർത്തിക്കാവുന്നതാണ്. പൊതു ഗതാഗത സംവിധാനം സാധാരണ നിലയിൽ പ്രവ‍ർത്തിക്കുമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവ‍ർക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും ഐപിസി 188-ാം വകുപ്പ് പ്രകാരവും മറ്റ് ചട്ടങ്ങൾ ഉൾപ്പെടുത്തിയും കേസെടുക്കുമെന്ന് കളക്ട‍ർ വ്യക്തമാക്കി.

നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനങ്ങൾ വേണ്ടത്ര ഗൗരവത്തിലെടുക്കാത്ത സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണം. അനാവശ്യമായി പുറത്തിറങ്ങിയവരെ തടഞ്ഞ് ബോധവൽക്കരണം നടത്തി
ബസുകളിൽ കയറി മാസ്ക് ധരിക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിച്ചു. സീറ്റിങ് കപ്പാസിറ്റിയേക്കാൾ കൂടുതൽ യാത്രക്കാരുമായി എത്തിയ ജീവനക്കാർക്കെതിരെ നടപടി എടുത്തു
വരും ദിവസങ്ങളിൽ കോവിഡ് വ്യാപനം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ കൂടുതൽ ചികിൽസാ സംവിധാനം ഏർപ്പെടുത്തും. ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ കൂട്ടും. നിലവിൽ രണ്ടു ദിവസത്തേക്കുള്ള വാക്സിൻ ജില്ലയിൽ സ്റ്റോക്കുണ്ട്

നിയന്ത്രണങ്ങൾ ഇങ്ങനെ

1.പൊതുജനങ്ങൾ വളരെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടുള്ളതല്ല.

2.ഞായറാഴ്ചകളിൽ കൂടിചേരലുകളിൽ പരമാവധി അഞ്ച് പേർ മാത്രമേ ഒരുമിച്ചുണ്ടാവാൻ പാടുള്ളൂ.

3.ആവശ്യവസ്തുക്കളുടെ സേവനങ്ങളും കടകളും സ്ഥാപനങ്ങളും( ഹോട്ടലുകൾ ഉൾപ്പടെഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ ) മാത്രം 7.00 മണി വരെ പ്രവർത്തിക്കാവുന്നതാണ്.

4.ആരോഗ്യമേഘലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയിൽ പ്രവർത്തിക്കാവുന്നതാണ്.

5.മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാവിധ സ്ഥാപനങ്ങളും പൊതു പ്രദേശങ്ങളും (ബീച്ച്, പാർക്ക്, ടൂറിസം പ്രദേശങ്ങൾ ഉൾപ്പെടെ) തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല.

6.പൊതുഗതാഗത സംവിധാനം സാധാരണനിലയിൽ പ്രവർത്തിക്കുന്നതാണ്.

Eng­lish sum­ma­ry; Restric­tions sim­i­lar to lock­down in Kozhikode district

You may also like this video;