തിങ്കളാഴ്ച മുതൽ വാഹനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ; പക്ഷേ സ്ത്രീകൾക്ക് ഇളവ്
Janayugom Webdesk
തിരുവനന്തപുരം
April 16, 2020 7:50 pm
സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സർക്കാർ. ഒറ്റ, ഇരട്ട അക്ക സമ്പ്രദായം തിങ്കളഴ്ച മുതൽ വാഹനം ഓടിക്കുന്നതിന് നിലവിൽ വരും. സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഇളവ് നൽകും.വാഹന വിപണിക്കാരുടെ പക്കല്‍ ധാരാളം വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നുണ്ട്. അവ കേടാകാതിരിക്കാന്‍ ഇടക്ക് സ്റ്റാര്‍ട്ട് ചെയ്യണം. ഉപയോഗിച്ച വാഹനങ്ങള്‍, നിര്‍ത്തിയിട്ട സ്വകാര്യ വാഹനങ്ങള്‍ ഇവയ്ക്കെല്ലാം സ്റ്റാര്‍ട്ട് ചെയ്യാന്‍ ആഴ്ചയില്‍ ഒരു ദിവസം ഉപയോഗിക്കാം. സ്വകാര്യ ബസുകാര്‍ക്കും ഈ അവസരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഹോട്ട് സ്പോട് മാറ്റാനായി കേന്ദ്ര അനുമതി തേടുമെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കേരളത്തെ നാലു മേഖലകളായി തിരിച്ചു ലോക്ക് ഡൗൺ നടപ്പിലാകും. മേഖല 1: കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം. ഇവിടെങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും.മേഖല ഒന്നിലെ ഹോട്ട് സ്പോട് വില്ലേജുകൾ പൂർണമായും അടച്ചിടും.മേഖല 2: കൊല്ലം, പത്തനംതിട്ട, എറണാകുളം. ഈ ജില്ലകളിൽ 24 മുതൽ ഇളവുകൾ നൽകും.മേഖല 3: തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട്.മേഖല മൂന്നിൽ തികളാഴ്ച മുതൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും.മേഖല 4: കോട്ടയം, ഇടുക്കി. ഈ പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ സാധരണ ജീവിതം അനുവദിക്കും.മേഖല നാലിൽ ജില്ലാവിട്ടുള്ള ഗതാഗതം അനുവദിക്കില്ല. ഇവിടങ്ങളിൽ കൂട്ടം ചേരലും അനുവദിക്കില്ല.
ENGLISH SUMMARY: restrictions to vehicles from Monday
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.