Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ഷാർജ

November 02, 2020, 12:26 pm

യുവകലാസാഹിതി ഷാർജ സാഹിത്യമത്സരഫലം

Janayugom Online

സി കെ ചന്ദ്രപ്പൻ സ്മൃതിപുരസ്കാര പരിപാടിയോടനുബന്ധിച്ച് യുവകലാസാഹിതി ഷാർജ സാഹിത്യമത്സരം സംഘടിപ്പിച്ചു. മുപ്പത്തിരണ്ട് കവിതകളും ഇരുപത്തിയേഴ് കഥകളുമായി ഏറെ സമ്പന്നമായ മത്സരമായിരുന്നു നടന്നത്.

കവിതാവിഭാഗത്തിൽ ഒന്നാം സ്ഥാനം ജാസ്മിൻ സമീറിന്റെ ‘പെരുമ്പറ കൊട്ടുന്ന തിരമാലകള്‍‘ക്കാണ്. രണ്ടാം സ്ഥാനം രമേഷ് പെരുമ്പിലാവിന്റെ ‘മകളൊരു ചിത്രശലഭമാണ് എന്ന കവിതയ്ക്കാണ്. മൂന്നാം സ്ഥാനം ബഷീർ മൂളിവയലിന്റെ ‘നഗരത്തിലെ രാത്രികള്‍‘ക്കാണ്.

കഥാവിഭാഗത്തിൽ ഒന്നാം സ്ഥാനം സി പി ചെങ്ങളായിയുടെ മരുക്കട്ടിലിനാണ് രണ്ടാം സ്ഥാനം പ്രശാന്തൻ കൊളചേരിയുടെ വെളിച്ചത്തിലേക്കുള്ള വഴി എന്ന കഥയ്ക്കാണ് മൂന്നാംസ്ഥാനം രാജീവ് കെ മുരളിയുടെ ‘രാമപുരത്തെ നാട്ടുവിചാരങ്ങൾ’ ക്കാണ്.

ലേഖനവിഭാഗത്തിൽ മൂല്യവത്തായ രചനകൾ ഉണ്ടായിരുന്നില്ലെന്ന് ജൂറി അഭിപ്രായപ്പെട്ടു. കവിതയിലും കഥയിലും പ്രതീക്ഷകൾ തിളങ്ങുന്നതായി ജൂറി അംഗങ്ങളായ എഴുത്തുകാർ കുരീപ്പുഴ ശ്രീകുമാർ, പി ജെ ജെ ആന്റണി, പി. ശിവപ്രസാദ് എന്നിവർ അഭിപ്രായപ്പെട്ടു. സമ്മാനങ്ങൾ യുവകലാസാഹിതിയുടെ ഇനി നടക്കുന്ന പരിപാടിയിൽ വെച്ച് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

Eng­lish sum­ma­ry:  Result of Yuvakalasahi­ti Shar­jah Lit­er­ary Competition