Web Desk

കൊച്ചി:

January 09, 2021, 9:03 pm

യുഡിഎഫ് സ്ഥാനാർത്ഥിയാകാന്‍ റിട്ട. ജസ്റ്റിസ് കെമാൽ പാഷ

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും മുന്നണിയിലുള്ളവർ തന്നെ സമീപിച്ചതായും കെമാൽ പാഷ പറഞ്ഞു. പുനലൂർ മണ്ഡലം നൽകാമെന്നാണ് യുഡിഎഫ് അറിയിച്ചത്. എന്നാൽ എറണാകുളമോ തൃക്കാക്കരയോ ആണ് താല്പര്യമെന്നും ആ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്ന് ലഭിച്ചാൽ മത്സരിക്കാമെന്നുമാണ് താൻ അറിയിച്ചിരിക്കുന്നതെന്നും കെമാൽ പാഷ പറഞ്ഞു. പുനലൂർ തന്റെ സ്ഥലമാണെന്നും തനിക്ക് ഒരുപാട് ബന്ധങ്ങള്‍ അവിടെയുണ്ടെന്നും എന്നാൽ പ്രായോഗികമായി തനിക്കത് ബുദ്ധിമുട്ടാണെന്നും കെമാൽ പാഷ വ്യക്തമാക്കി. ഇപ്പോൾ താമസിക്കുന്നത് തൃക്കാക്കര മണ്ഡലത്തിലാണ്. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളാണ് താനുമായി ബന്ധപ്പെട്ടത്. എന്നാൽ ഉന്നത നേതൃത്വത്തിൽ നിന്നുള്ള ആളുകളൊന്നും താനുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY: RETIRED JUSTICE KAMAL PASHA WILL BE UDF CANDIDATE

YOU MAY ALSO LIKE THIS VIDEO