സുപ്രീം കോടതിയുടെ പ്രവര്‍ത്തനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി റിട്ടയേര്‍ഡ് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍. കോവിഡ് കാലത്തെ കോടതിയുടെ പ്രവര്‍ത്തങ്ങള്‍ നിരാശപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി ഭരണഘടനാപരമായ ചുമതലകള്‍ തൃപ്തികരമായി നിറവേറ്റുന്നില്ല എന്ന് പറഞ്ഞ അദ്ദേഹംഎങ്ങനെ മുന്നോട്ട് പോകണമെന്നതില്‍ കോടതി ആത്മപരിശോധന നടത്തണമെന്നും കൂട്ടിച്ചേര്‍ത്തു. മുന്‍പ് പ്രവര്‍ത്തിച്ചതിനെക്കാള്‍ സജീവമായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിഷയത്തില്‍ സുപ്രീംകോടതി നിലപാട് നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് പറയുന്നതിനൊപ്പം കോടതിക്കും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ട് അദ്ദേഹം പറഞ്ഞു.
you my also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.