കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ റിട്ടയേർഡ് അധ്യാപകൻ മുഹമ്മദലി(65) ആത്മഹത്യ ചെയ്തത് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ആശങ്കയിലാണെന്ന് ബന്ധുക്കൾ. ഇദ്ദേഹത്തിന്റെയും പിതാവിന്റെയും പേരിലുള്ള രേഖകൾ നഷ്ടപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് ആത്മഹത്യ ചെയ്തത് എന്നു ആത്മഹത്യാ കുറിപ്പിലും പറയുന്നു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് ആത്മഹത്യ. രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾ ഇതിനോടകം ഈ വിഷയത്തിൽ ഉയർന്നിരുന്നു. പൊലീസ് വെടിവയ്പ്പിൽ 20 ഓളം പേർ രാജ്യമൊട്ടാകെ കൊല്ലപ്പെടുകയും ചെയ്തു.
English Summary: Retired teacher commit suicide in Kozhikode.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.