Web Desk

ഹൈദരാബാദ്

March 23, 2021, 8:56 pm

തെലങ്കാനയിൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 61

Janayugom Online

തെലങ്കാനയിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കൽ പ്രായം 61 ആയി ഉയർത്തുകയും ശമ്പളത്തിൽ 30ശതമാനം വർധനവും വരുത്തി .പതിനൊന്നാം ശമ്പളക്കമ്മിഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ ശമ്പളം ജീവനക്കാർക്ക് ലഭിക്കും.കരാർ ജീവനക്കാർ, പുറംകരാർ ജോലിക്കാർ, ഹോം ഗാർഡുകൾ, അങ്കണവാടി-ആശ വർക്കർമാർ, സർവശിക്ഷ അഭിയാൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് വർധനവിന്റെ ഗുണം ലഭിക്കും. 

ജീവനക്കാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് 80ശതമാനം നടപടികളും പൂർത്തിയായതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അറിയിച്ചു. സ്ഥാനക്കയറ്റംവഴിയുണ്ടാകുന്ന ഒഴിവുകൾ ഉടൻ നികത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.15ശതമാനം അധികപെൻഷൻ ലഭിക്കുന്നതിനുള്ള പ്രായം 75 വയസ്സിൽനിന്ന് 70ആക്കി കുറയ്ക്കുകയുംചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി 12 ലക്ഷം രൂപയിൽനിന്ന് 16 ലക്ഷമായി ഉയർത്തുകയുംചെയ്തു.വിരമിക്കൽ പ്രായം 58ൽനിന്നാണ് 61 ആയി ഉയർത്തിയത്. തെലങ്കാനയിൽ 9,17,797 സർക്കാർ ജീവനക്കാരാണുള്ളത്.
eng­lish summary;Retirement age for gov­ern­ment employ­ees in Telan­gana is 61
you may also like this video;