കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയിൽ മുഖം രക്ഷിക്കാൻ പച്ചക്കള്ളം പ്രചരിപ്പിച്ച് ബിജെപി. നാട്ടിലേക്ക് മടങ്ങിപ്പോകുന്ന കുടിയേറ്റ തൊഴിലാളികൾക്ക് 85 ശതമാനം യാത്രാനിരക്ക് കുറച്ചാണ് റയിൽവേ ടിക്കറ്റുകൾ നൽകുന്നതെന്ന് ബിജെപി വക്താവ് സാംബിത് പത്ര അവകാശപ്പെട്ടു. ബാക്കി 15 ശതമാനം നിരക്ക് സംസ്ഥാന സർക്കാരുകൾ നൽകണമെന്നും സാംബിത് പത്ര പറഞ്ഞു. എന്നാൽ ഇത് തെറ്റാണെന്ന് റയിൽവേ ഇതുവരെ പുറത്തിറക്കിയ സർക്കുലറുകൾ വ്യക്തമാക്കുന്നു. അതത് സംസ്ഥാന സർക്കാരുകൾ പണം നൽകിയാൽ മാത്രം ട്രെയിൻ പുറപ്പെട്ടാൽ മതിയെന്നാണ് ഏറ്റവും പുതിയ നിർദ്ദേശങ്ങളിലുള്ളത്. ഒരു സ്റ്റേഷനിലും ടിക്കറ്റുകൾ വിൽക്കാൻ പാടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബിജെപി വക്താവ് പ്രപറഞ്ഞു.
ലോക്ഡൗണ്‍മൂലം ഉടുതുണിയല്ലാതെ മറ്റൊന്നും സ്വന്തമായില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ റെയില്‍വേ യാത്രാ ചെലവ് വഹിക്കേണ്ടി വരുന്ന സാഹചര്യത്തിൽ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാമെന്ന് പ്രഖ്യാപിച്ചതോടെയായിരുന്നു സര്‍ക്കാര്‍ വെട്ടിലായത്. ഇതിനു പുറമെ കോവിഡ് ലോകവ്യാപകമായി ശക്തി പ്രാപിക്കുന്നതിനു മുമ്പ് ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുവാന്‍ വിമാന യാത്രാ ചെലവിനത്തില്‍ ആറു കോടിയോളം രൂപ മുടക്കിയ കണക്കും കേന്ദ്ര സര്‍ക്കാരിനു തിരിച്ചടിയായി. ഏകദേശം പത്തു കോടിയോളം പേരാണ് സ്വന്തം സംസ്ഥാനങ്ങളില്‍ നിന്നും ഉപജീവനത്തിനായി അന്യ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയിട്ടുള്ളതെന്നാണ് അനൗദ്യോഗിക കണക്ക്.
English Summary: Returning of migrant workers and arguments of bjp
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.