പി പി ചെറിയാൻ

ന്യൂയോർക്

February 20, 2020, 5:33 pm

റവ.ഡോ.ഗീവർഗ്ഗീസ് മാർ തിയഡോഷ്യസ്എപ്പിസ്കോപ്പ സഫ്രഗൻ മെത്രാപ്പോലീത്ത പദവിയിലേക്ക്

Janayugom Online

മാർത്തോമാ  നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ഭദ്രാസനാധിപനും, മുംബൈ ഭദ്രാസനാധിപനുമായ റവ.ഡോ.ഗീവർഗ്ഗീസ് മാർ തിയഡോഷ്യസ് എപ്പിസ്കോപ്പയെ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയായി  ഫെബ്രു 18 നു കൂറ്റാലത്ത് കൂടിയ സഭ സിനഡ്  തീരുമാനിച്ചു. സഭയുടെ ഉത്തരവാദിത്തപെട്ടവർ നിയമനകാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ  സഭാ മണ്ഡലത്തിൽ സഫ്രഗൻ മെത്രാപ്പോലീത്ത നിയമനകാര്യം  സംബന്ധിച്ചു പ്രമേയം അംഗീകരിച്ചിരുന്നു. രണ്ടു എപ്പിസ്കൊപ്പാമാരെ (യുയാകിം മാർ കൂറിലോസ് എപ്പിസ്കൊപ്പാ ഉൾപ്പെടെ) ഒരേ സമയം സഫ്രഗൻ സഫ്രഗൻ മെത്രാപ്പോലീത്തമാരായി നിയമിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സഫ്രഗൻ മെത്രാപ്പോലീതലയുടെ സ്ഥാനാരോഹണം ഏപ്രീൽ 4 ശനി കൊല്ലത്ത് വച്ച് നടക്കും.