എസ്എസ്എൽസി/റ്റിഎച്ച്എസ്എൽസി പരീക്ഷകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധനാഫലങ്ങൾ പ്രസിദ്ധീകരിച്ചു

Web Desk

തിരുവനന്തപുരം

Posted on July 28, 2020, 7:17 pm

മാർച്ചിൽ നടന്ന എസ്എസ്എൽസി/റ്റിഎച്ച്എസ്എൽസി പരീക്ഷകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധനാഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാഭവന്റെ വെബ്സൈറ്റായ www. ker­ala­pa­reek­shab­ha­van. in ൽ ലഭ്യമാണ്. പുനർ മൂല്യനിർണയത്തിന് ലഭ്യമായ അപേക്ഷകളിൽ പ്രഥമാധ്യാപകർ വെരിഫൈ ചെയ്യാത്ത അപേക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പ്രഥമാധ്യാപകർ വെരിഫിക്കേഷൻ നടത്തിയതും എന്നാൽ റിസൾട്ട് ലഭ്യമാകാത്തതുമായ അപേക്ഷകളിൽ ഓഗസ്റ്റ് ഒന്നിനു മുൻപായി ഫലം പ്രസിദ്ധീകരിക്കുന്നതാണെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചു.

you may like this video also