28 March 2024, Thursday

Related news

March 1, 2024
February 23, 2024
February 2, 2024
January 22, 2024
January 9, 2024
January 3, 2024
December 28, 2023
December 26, 2023
November 5, 2023
October 23, 2023

ഡിജിറ്റല്‍ ഉപകരണങ്ങളിലൂ‍ടെ സേവനങ്ങള്‍ നേടുന്നതിന് റവന്യൂ ഇ സാക്ഷരതാ പദ്ധതി

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
March 6, 2023 11:22 pm

ഒരു വീട്ടില്‍ ഒരാളെങ്കിലും ഡിജിറ്റല്‍ ഉപകരണങ്ങളിലൂ‍ടെ ആവശ്യമായ റവന്യു സേവനങ്ങള്‍ നേടുന്നതിനുതകുന്ന റവന്യു ഇ സാക്ഷരതാ പദ്ധതിക്ക് ഈ വര്‍ഷം തുടക്കം കുറിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. നവംബര്‍ ഒന്നോടെ റവന്യു സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാകുന്നതിനെ തുടര്‍ന്നാണിത്, ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി രാജന്‍. സര്‍വേ രംഗത്തു നടപ്പിലാക്കുമെന്ന് പറഞ്ഞ പദ്ധതികളില്‍ എല്ലാം നടപ്പിലാക്കി. ഡിജിറ്റല്‍ ഭൂ സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ കേവലം ഒരു ഡിജിറ്റല്‍ വേലി വരും എന്നതിലുപരി എന്റെ ഭൂമി എന്ന ഇന്റഗ്രല്‍ പോര്‍ട്ടല്‍ സാധ്യമാകുകയാണ്. സര്‍ക്കാരിന്റെ നൂറു ദിന പരിപാടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ 15 വില്ലേജുകളില്‍ എന്റെ ഭൂമി ഇന്റഗ്രല്‍ പോര്‍ട്ടല്‍ നിലവില്‍ വരും. അതിനായി ഒരു സെറ്റില്‍മെന്റ് ആക്ടിലേക്ക് സംസ്ഥാനം കടക്കേണ്ടി വരും. അതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. അതിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് വിപുലമായ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കി, അദ്ദേഹം തുടര്‍ന്നു.

ഡിജിറ്റല്‍ റീ സര്‍വേ ആരംഭിച്ച ആദ്യ മാസം 200 വില്ലേജുകളില്‍ നടത്തിയ പ്രവര്‍ത്തനം പരിശോധിച്ചപ്പോള്‍ ആയിരം ഹെക്ടര്‍ ഭുമി മാത്രമാണ് തിട്ടപ്പെടുത്താനായത്. എന്നാല്‍ അടുത്തഘട്ടമായി രണ്ടു മാസം പിന്നിട്ട പ്രവൃത്തികള്‍ പരിശോധിച്ചപ്പോള്‍ 15,111 ഹെക്ടര്‍ ഭുമി ഡിജിറ്റലായി അളന്നു പൂര്‍ത്തികരിച്ചു. കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ രണ്ടു ശതമാനം ഇതിനകം അളന്നുപൂര്‍ത്തീകരിച്ചു. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് സമ്പൂര്‍ണമായ ഡിജിറ്റല്‍ ഭൂസര്‍വേ നടക്കുന്നത്.
പട്ടയമിഷനില്‍ മലയോര ആദിവാസികള്‍ക്കും പട്ടയം നല്‍കുന്നതിന് പ്രത്യേക നടപടിക്രമം തയ്യാറാക്കി. പട്ടയം നഷ്ടപ്പെട്ട കേസുകളില്‍ നിയമപരമായി തിരിച്ചെടുക്കാനുള്ള ആലോചനകള്‍ ആരംഭിച്ചു. പണം അടയ്ക്കാത്തവര്‍ക്ക് അത് അടയ്ക്കാനുള്ള കാര്യം പരിശോധിക്കും. സര്‍ക്കാര്‍ അനുവദിച്ച ഫ്ലാറ്റുകളിലും കെട്ടിടങ്ങളിലും താമസിക്കുന്നവര്‍ക്ക് ഭൂമിയുടെ ആനുപാതിക ഓഹരി കൈമാറും.
കോളനികളില്‍ പട്ടയം അനുവദിക്കുന്നതിനു് പഞ്ചായത്ത് എന്‍ഒസി നല്‍കിയാല്‍ മതി. പഞ്ചായത്തിന് നല്‍കിയ ഭൂമിയാണെങ്കില്‍ റവന്യു വകുപ്പിലേയ്ക്ക് കൈമാറാം. ഉടമയുടെ പേരില്‍ തന്നെയാണെങ്കില്‍ പോക്കുവരവും ചട്ടത്തിലെ ചട്ടം 28 പ്രകാരം പഞ്ചായത്തിലേയ്ക്ക് പോക്കുവരവ് ചെയ്ത് കൊടുത്ത ശേഷം സര്‍ക്കാരിലേയ്ക്ക് കൈമാറാമെന്നും മന്ത്രി അറിയിച്ചു.

പ്രവാസി വിഷയത്തിന് റവന്യു നോഡല്‍ ഓഫിസര്‍

പ്രവാസികളുടെ പ്രശ്നങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്നതിന് ലാന്റ് റവന്യു കമ്മിഷണറേറ്റ് ഒരു അസിസ്റ്റന്റ് കമ്മിഷണറെ നോഡല്‍ ഓഫിസറാക്കി ചുമതല നല്‍കും. താലൂക്ക് ഓഫിസ് വരെ ഉത്തരവാദപ്പെട്ട ഓഫിസര്‍ക്ക് പ്രത്യേക ചുമതല ഏല്‍പ്പിക്കുകയും ചെയ്യും.

എംഎന്‍ നവയുഗം ലക്ഷം വീട് പദ്ധതി ആരംഭിക്കും

സംസ്ഥാനത്ത് ഭവന നിര്‍മ്മാണ വകുപ്പിന് കീഴില്‍ ഭവനരഹിതര്‍ക്ക് വീട് നല്കുന്നതിനുള്ള എം എന്‍ നവയുഗം ലക്ഷം വീട് പദ്ധതി ആരംഭിക്കും. എം എന്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച ലക്ഷം വീട് പദ്ധതി, പിന്നീട് ആരംഭിച്ച എം എന്‍ ലക്ഷം വീട്, ഇരട്ട വീടുകള്‍ ഒറ്റ വീടുകളാക്കുക പദ്ധതികളുടെ തുടര്‍ച്ചയായാണ് വിവിധ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുക.

Eng­lish Sum­ma­ry; Rev­enue e‑literacy scheme to access ser­vices through dig­i­tal devices

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.