റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് ഷാർജയിൽ സ്വീകരണം നൽകി

Web Desk
Posted on October 24, 2019, 12:55 pm

ഷാർജ: ഷാർജ യുവകലാസാഹിതിയുടെ യുവകലാസാന്ധ്യ 2019 ഉത്ഘാടനം ചെയ്യുവാനായി ഷാർജയിൽ എത്തിയ സിപിഐ ദേശീയ കൗൺസിൽ അംഗവും കേരളസംസ്ഥാന റവന്യു — ഭവനനിർമാണ വകുപ്പ് മന്ത്രിയുമായ ശ്രീ ഇ ചന്ദ്രശേഖരന് ഷാർജയിൽ യുവകലാസാഹിതി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. യുവകലാസാഹിതി സംഘടനാ കമ്മിറ്റി യുഎഇ സെക്രട്ടറി പ്രശാന്ത് ആലപ്പുഴ, യുവകലാസാഹിതി യൂഎഇ ജനറൽ സെക്രട്ടറി വിൽസൺ തോമസ് സെൻട്രൽ ട്രഷറർ പ്രദീഷ് ചിതറ, സെൻട്രൽ കമ്മിറ്റി മെംബേർസ് ആയ ബിജു ശങ്കർ, ദിലീപ് വിപി, യുണിറ്റ് ഭാരവാഹികൾ ആയ സുബീർ ആരോൾ, ജിബി ബേബി മാധവൻ ബേനൂർ, തുടങ്ങിയവർ സ്വീകരണത്തിനു നേത്രൃത്വം നൽകി.

വെള്ളിയാഴ്ച അഞ്ചുമണി മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിലാണ് ഷാർജ യുവകലാസാഹിതി അവതരിപ്പിക്കുന്ന എട്ടാമത് യുവകലാസാന്ധ്യ ഇരു ഹൃദയങ്ങളിൽ അരങ്ങേറുക. സാംസ്കാരിക സമ്മേളനവും തുടർന്ന് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനായിരുന്ന മണ്മറഞ്ഞ ശ്രീ രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടു ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യ യും അരങ്ങേറും.

പാസ്സുകൾക്കായി ബന്ധപ്പെടേണ്ട നമ്പർ — പ്രദീഷ് ചിതറ 0558680919