Web Desk

തിരുവനന്തപുരം

June 10, 2021, 1:51 pm

പാലക്കാട്ടെ ഗവൺമെൻറ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് റവന്യു ഭൂമി വിട്ടു നൽകാൻ തീരുമാനം: റവന്യു മന്ത്രി കെ രാജൻ

Janayugom Online

സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിച്ചുവരുന്ന സ്കൂളുകളിലൊന്നായ പാലക്കാട്ടെ ഗവൺമെൻറ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് വേണ്ടി റവന്യു വകുപ്പിൻ്റെ കൈവശമുള്ള 0 1214 ( 35 cents )ഹെക്ടർ ഭൂമി വിട്ടു നൽകാൻ തീരുമാനമായതായി റവന്യു മന്ത്രി കെ രാജന്‍ നിയമസഭയിൽ വ്യക്തമാക്കി. ഷാഫി പറമ്പിൽ എംഎൽഎ ഉന്നയിച്ച സബ്മിഷനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി. 4000ത്തിലേറെ വിദ്യാർത്ഥിനികൾ പഠിക്കുന്ന ഈ സ്കൂളിൽ സ്ഥലപരിമിതി മൂലം യു.പി. വിഭാഗം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് നടക്കുന്നത്.

അതിനാൽ, പാലക്കാട് ഗവ.മോഡൽ എൽ.പി.സ്കൂളിനോട് ചേർന്ന് കിടക്കുന്ന റവന്യൂ പുറമ്പോക്ക് ഭൂമിയിൽ നിന്നും 0 1214 ഹെക്ടർ ഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള അപേക്ഷ. സർക്കാർ  അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. രണ്ട് വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റത്തിനുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി പ്രസ്തുത സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പിന് ഭൂമി കൈമാറുന്നതിന് ആവശ്യമായ നടപടികൾ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY:Revenue Min­is­ter K Rajan decides to hand over rev­enue land to Palakkad Gov­ern­ment Mod­el Girls High­er Sec­ondary School
You may also like this video