രാജ്യത്തിന്റെ സാമ്പത്തിക നില തകർച്ചയിലേക്ക് മുങ്ങിത്താഴുമ്പോൾ ബിജെപിയുടെ വരുമാനം 2018–19 സാമ്പത്തിക വർഷം 135 ശതമാനം വർധിച്ച് 2410 കോടിയിലെത്തി. ബിജെപി സമർപ്പിച്ച വാർഷിക സാമ്പത്തിക റിപ്പോർട്ട് പ്രകാരം 2410 ൽ 1450 കോടിയും ഇലക്ട്രൽ ബോണ്ട് വഴിയാണ് എത്തിയത്. അതിൽ 1005 കോടി രൂപയാണ് 2018 — 2019 സാമ്പത്തിക വർഷത്തിലെ ചിലവുകൾ . തിരഞ്ഞെടുപ്പ് ചെലവുകൾക്കായി 792. 4 കോടി രൂപ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 2017–18 സാമ്പത്തിക വർഷത്തിൽ ബിജെപിയുടെ വരുമാനം 1027 കോടി രൂപയും ചെലവ് 728 കോടിയുമായിരുന്നു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.