Tuesday
16 Jul 2019

പൊന്നിൻ കാ പൂക്കുന്ന സൂത്രം

By: Web Desk | Tuesday 25 September 2018 6:55 PM IST


സുരേഷ് ചൈത്രം

കൊല്ലം; “പൊന്നിൻ കാ പൂക്കുന്ന സൂത്രം” എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ചക്കയുടെ മാഹാത്മ്യം. കൂടുതൽ ആൾക്കാരിൽ എത്തിയ്കുക എന്ന ഉദ്യമമാണ് ഇ ചെറുചിത്രത്തിൽ കൂടി പുത്തൂർ എസ് എൻ പുരം  പൗർണ്ണമിയിൽ വിപിൻ പുത്തൂർ വരച്ചുകാട്ടുന്നത്. കേരള ഫാം ഇൻഫർമേഷൻ ബ്യുറോ നടത്തിയ സംസ്ഥാന ഷോർട്ട് ഫിലിം മത്സരത്തിൽ ജൂറിയുടെ പ്രത്യേക പുരസ്കാരം “പൊന്നിൻ കാ പൂക്കുന്ന സൂത്രം” എന്ന ചെറുചിത്രത്തിന് ലഭിക്കുകയുണ്ടായി.
ഗ്രാമത്തിന്റെ വിശുദ്ധിയും നന്മ്മയും പഴയകാലത്തിന്റെ ഓർമ്മയും ഇാ ചിത്രം
നമുക്ക് പറഞ്ഞു തരുന്നു.

സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും വിപിൻപുത്തൂരാണ് നിർവഹിച്ചിരിക്കുന്നത്. അടൂര്‍ ഒരു കമ്പനയില്‍ സീനിയര്‍ മാനേജര്‍ ആയി ജോലി നോക്കുന്ന വിപിന്‍ പുത്തുരിന്റെ സ്വപ്നം സിനിമ മാത്രമാണ്. പുത്തൂര്‍ എസ് എന്‍ പുരം എന്ന ഗ്രാമത്തിലാണ് താമസിക്കുനത്. റിട്ടയേർഡ് അദ്യപകനായ കെ പ്രേമാരജന്‍റെയും വസന്തകുമാരി ടീച്ചറുടെയും ഏക മകനാണ്  വിപിന്‍ പുത്തൂര്‍. സിനിമ സംവിധായകൻ ആകുക
എന്നതാണ് വിപിന്റെ ലക്‌ഷ്യം. പുതിയ സിനിമയുടെ എഴുത്തിലാണിപ്പോള്‍. അഞ്ചുമിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രം എസ്  എൻ പുരം, ചിറ്റുമല, ചെറുപൊയ്ക, കൊടുവിള  എന്നീ ഗ്രാമപ്രദേശങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പൂനൈ അന്താരാഷ്ട്ര ഹ്രസ്വചിത്ര മേള 2018  ലെ മത്സരവിഭാഗത്തിലേക്ക് ഈ ചെറു സിനിമ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു . അഭിനേതാക്കൾ അരുൺ, അദ്വൈത്, ക്രിസ്റ്റഫർ, രഞ്ജിത്ത്, യദു, സുരേഷ്
ബാബു, രാജമ്മ എന്നിവരാണ്. ക്യാമറ സുനില്‍ സി എൻ, അസ്സോസിയേറ്റ് ഡയറക്ടര്‍ –
സംഗീത്, എഡിറ്റിംഗ് – അരുണ്‍പി ജി ,സംഗീതം – ജോയല്‍ ,  കലാസംവിധാനം –
ശരത് ബാബു, അസിസ്റ്റന്റ്‌ ഡയറക്ടർ അരവിന്ദ്. പാക്ക് അപ്പ്‌ ഫിലിംസ് ആണ്
“പൊന്നിൻ കാ പൂക്കുന്ന സൂത്രം “എന്ന ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത് .