Web Desk

തിരുവനനന്തപുരം

February 01, 2021, 8:11 am

പുതുക്കിയ മദ്യവില പ്രാബല്യത്തിൽ

Janayugom Online

സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് ഏർപ്പെടുത്തിയ പുതുക്കിയ വിൽപ്പന വില നിലവിൽ വരും. വിതരണക്കാർ ബെവ്കോയ്ക്ക് നൽകുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയിൽ ഏഴു ശതമാനം വർദ്ധനവും ആനുപാതികമായി നികുതിയും വർധിപ്പിച്ചു. പുതുക്കിയ വിലവിവര പട്ടിക ബിവറേജസ് കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ബിയറും വൈനും ഒഴികെ എല്ലാ മദ്യത്തിനും 30 രൂപ മുതലുള്ള വർധനവുണ്ടാകും. വില വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നാം തീയതി കേരളത്തിൽ ഡ്രൈഡേ ആയതിനാലാണ് പുതുക്കിയ മദ്യവില നാളെ മുതൽ നിലവിൽ വരിക.
eng­lish sum­ma­ry ; Revised sales price for alco­hol from tomorrow
you may also like this video;