14 October 2024, Monday
KSFE Galaxy Chits Banner 2

ഓഹരി വിപണിയില്‍ ഉണര്‍വ്

Janayugom Webdesk
മുംബൈ
May 20, 2022 8:05 pm

ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 1,534 പോയ്ന്റ് അഥവാ 2.91 ശതമാനം നേട്ടത്തോടെ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 സൂചിക 457 പോയ്ന്റ് അഥവാ 2.89 ശതമാനം ഉയര്‍ന്ന് 16,266 ലും ക്ലോസ് ചെയ്തു. ഇതോടെ കഴിഞ്ഞദിവസത്തെ നഷ്ടം തിരിച്ചെടുക്കാന്‍ വിപണിക്ക് സാധിച്ചു

സെന്‍സെക്‌സിലെ 30 ഓഹരികളും നിഫ്റ്റി 50 ലെ 48 ഓഹരികളും മുന്നേറ്റം കാഴ്ചവച്ചു. ഡോ.റെഡ്ഡീസ് ലാബ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, നെസ്ലെ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, സിപ്ല, അഡാനി പോര്‍ട്ട്സ്, എല്‍ ആന്‍ഡ് ടി, ആര്‍ഐഎല്‍, ആക്സിസ് ബാങ്ക്, എസ്ബിഐ എന്നിവ 3.5 ശതമാനം വീതം മുന്നേറി. യുപിഎല്ലും ശ്രീ സിമന്റും മാത്രമാണ് 0.8 ശതമാനം വരെ താഴ്ന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ രണ്ട് ശതമാനം വീതം ഉയര്‍ന്നു.

Eng­lish summary;Revival in the stock market

You may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.