ഓഹരി വിപണിയില്‍ ഉണര്‍വ്. എക്കാലത്തെയും ഉയരം കുറിച്ച് സെന്‍സെക്സ് 52,000വും നിഫ്റ്റി 15,000വും കടന്നു. 609.83 പോയിന്റാണ് സെന്‍സെക്സിലെ നേട്ടം. 52,154.13ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 151.40 പോയിന്റ് ഉയര്‍ന്ന് 15,314.70ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ 1337 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1648 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 149 ഓഹരികള്‍ക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
നിഫ്റ്റി ബാങ്ക് സൂചിക 3.3ശതമാനവും പൊതുമേഖല ബാങ്ക് സൂചിക 2.3ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ റിയാല്‍റ്റി സൂചിക 1.4ശതമാനവും നേട്ടമുണ്ടാക്കി. ആഗോള തലത്തില്‍ കോവിഡ് വാക്സിന് വിതരണം ചെയ്യപ്പെടുന്നതും സമ്പദ്ഘടനകള്‍ തിരിച്ചുവരുന്നതും ഏഷ്യന്‍ വിപണികളുടെ ഉയര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ടോക്കിയോ ഓഹരി വില സൂചിക 0.7 ശതമാനവും ജപ്പാന്റെ നിക്കെയ് സൂചിക 1.2 ശതമാനവും മുന്നേറി. കൊറിയന്‍ സൂചികയായ കോസ്പി 1.5 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചിക 0.9 ശതമാനവും സിംഗപ്പൂരിലെ എസ്ജിഎക്സ് നിഫ്റ്റി സൂചിക 0.62 ശതമാനവും നേട്ടം രേഖപ്പെടുത്തി.
ENGLISH SUMMARY: Revival in the stock market
YOU MAY ALSO LIKE THIS VIDEO