Web Desk

September 23, 2020, 10:43 am

വൈപ്പിനിൽ പുത്തനുണർവ്

Janayugom Online

വൈപ്പിൻ നിയോജകമണ്ഡലത്തിൽ കിഫ്ബി ധനസഹായത്തിൽ നിർമ്മിക്കുന്ന കുഴുപ്പിള്ളി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം അന്തിമഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫ്രൻസിങ്ങിലൂടെയാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. 1.14 കോടി രൂപയാണ് നിർമ്മാണ ചിലവ്. കെട്ടിടത്തിന്റെ അകത്തെ ജോലികൾ പൂർത്തിയായി. ഓഫീസിലെത്തുന്നവർക്ക് ഇരിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്ന ജോലികൾ നടന്നു വരുന്നു. കൊറോണ കാരണമാണ് നിർമ്മാണ ജോലികൾ നീണ്ടുപോയത്.

ശുദ്ധജലക്ഷമം നേരിടുന്ന കടമക്കുടി പഞ്ചായത്തിലെ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്താൻ ലക്ഷ്യമിട്ടുള്ള കടമക്കുടി ശുദ്ധജല വിതരണ പദ്ധതി കിഫ്ബി ധനസഹായത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. ജിഡ സഹായത്തോടെ 2014 ൽ 31 കോടി രൂപ മുടക്കി ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കിയിരുന്നു. തുടർന്നാണ് പഞ്ചായത്തിലെ കുടിവെള്ള വിതരണ ശൃംഖല മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കിഫ്ബി ഫണ്ടിൽ നിന്നും 12 കോടി രൂപ മുതൽ മുടക്കി പഞ്ചായത്ത് പ്രദേശത്തെ പഴയ കുടിവെള്ള പൈപ്പുകൾ മുഴുവനും മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങിയത്. വാട്ടർ അതോറിറ്റി ഇക്കാര്യത്തിലുള്ള ജോലികൾ ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്.