May 27, 2023 Saturday

Related news

May 16, 2023
May 16, 2023
May 10, 2023
May 6, 2023
May 5, 2023
April 27, 2023
April 26, 2023
April 24, 2023
April 23, 2023
April 19, 2023

കയ്യൂര്‍ രക്തസാക്ഷികളുടെ വിപ്ലവ സ്മരണ പുതുക്കി

Janayugom Webdesk
കയ്യൂര്‍
March 29, 2023 7:32 pm

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ കഴുമരം വരിച്ച കയ്യൂർ രക്തസാക്ഷികളുടെ ധീരസ്മരണ പുതുക്കി. കർഷകരുടെ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ പോരാട്ടത്തിന്റ ഭാഗമായി 1943 മാർച്‌ 29ന്‌ മുദ്രാവാക്യം മുഴക്കി പുഞ്ചിരിയോടെ കൊലമരത്തെ നേരിട്ട സഖാക്കളുടെ സ്‌മരണ പുതുക്കാനായി വൻ ജന സഞ്ചയമാണ്‌ കയ്യൂരിലേക്ക്‌ ഒഴുകിയെത്തിയത്‌.

എണ്‍പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി രാവിലെ 5.30ന്‌ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ സി പി എം ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി കെ സുധാകരനും രാവിലെ ആറിന്‌ രക്തസാക്ഷി നഗറിൽ സംഘാടക സമിതി ചെയര്‍മാന്‍ മുതിര്‍ന്ന സി പി ഐ നേതാവ് പി എ നായര്‍ പതാക ഉയർത്തി. വൈകുന്നേരം കയ്യൂര്‍ സെന്‍ട്രല്‍ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും നടന്നു. തുടര്‍ന്ന് കയ്യൂർ രക്ഷസാക്ഷി നഗറിൽ നടന്ന പൊതുസമ്മേളനം സി പി എം കേന്ദ്ര കമ്മറ്റി അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.

രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗണ്‍സിലംഗം സി എന്‍ ചന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ് ചന്ദ്രന്‍, മുന്‍ എം പി പി കരുണാകരന്‍, കെ പി വത്സലന്‍, കെ സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊതുസമ്മേളനത്തിന് ശേഷം കോഴിക്കോട് നാടകസഭ അവതരിപ്പിച്ച ‘പച്ച മാങ്ങ’ എന്ന നാടകവും അരങ്ങേറി. കയ്യൂർ സെൻട്രലിൽ നിന്ന് ആരംഭിച്ച വളണ്ടിയർ മാർച്ചിനും പ്രകടനത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നേതാക്കളായ പി.ജനാർദ്ദനൻ, സി വി വിജയരാജ്, കെ രാജൻ പൊതാവൂർ , മാധവൻ മണിയറ,കെ സുധാകരൻ,സജിത്, രാജീവൻ, രാധാകൃഷണൻ, കെ.ബാലകൃഷ്ണൻ, കൈനി കുഞ്ഞിക്കണ്ണൻ, ടി വി രവി, രാമചന്ദ്രൻ കയ്യൂർ, രമണി എ വി തുടങ്ങിയവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: Rev­o­lu­tion­ary mem­o­ry of Kayiyur Mar­tyrs renewed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.