ശൈശവ വിവാഹം തടയുന്നതിന്റെ ഭാഗമായി വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വിവരം നൽകുന്നവരുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നില്ലെന്നത് ഉറപ്പുവരുത്തണമെന്ന നിബന്ധനയ്ക്ക് വിധേയമായി ഭരണാനുമതി നൽകി ഉത്തരവായിട്ടുണ്ട്.
ശൈശവ വിവാഹം തടയുന്നതിന്റെ ഭാഗമായി പൊതുജനപങ്കാളിത്തം ഉറപ്പാക്കാൻ വിവരം നൽകുന്ന വ്യക്തിക്ക് 2500 രൂപ നിരക്കിലാണ് പാരിതോഷികം നൽകുന്നത്. വ്യക്തമായ വിവരങ്ങൾ മുൻകൂട്ടി അറിയിക്കുകയും അത് സത്യമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമാണ് പാരിതോഷികം നൽകേണ്ടത്. ശൈശവ വിവാഹം കഴിഞ്ഞ് വിവരം നൽകുന്ന വ്യക്തിക്ക് പാരിതോഷികത്തിന് അർഹതയുണ്ടായിരിക്കില്ല. ഒരു വിവാഹത്തെക്കുറിച്ച് ഒന്നിലധികം വിവരം ലഭിച്ചാൽ ആദ്യം വിവരം നല്കുന്ന വ്യക്തിക്കാണ് അർഹതയുണ്ടായിരിക്കുക. വിവരം നൽകുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേകം ഇ- മെയിൽ ഉണ്ടായിരിക്കും. വിവരദാതാക്കളുടെ സുരക്ഷയും രഹസ്യാത്മകതയും ഉറപ്പുവരുത്തിയാണ് നടപടികൾ സ്വീകരിക്കുക. ജില്ലാ വനിതാ ശിശുവികസന ഓഫീസർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 258 ശൈശവ വിവാഹ നിരോധന ഓഫീസർമാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
English Summary : Reward for child marriage informers
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.