8 March 2026, Sunday

Related news

February 27, 2026
February 26, 2026
January 19, 2026
January 12, 2026
January 10, 2026
January 10, 2026
January 6, 2026
January 4, 2026
January 4, 2026
December 27, 2025

ആർജി കർ ആശുപത്രി കേസ്: തൃണമൂൽ കോൺഗ്രസ് യുവ നേതാവിനെ ചോദ്യം ചെയ്ത് സിബിഐ

Janayugom Webdesk
കൊൽക്കത്ത
September 20, 2024 10:14 am

ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സ്റ്റാഫ് കൂടിയായ ടിഎംസി യുവ നേതാവ് ആശിഷ് പാണ്ഡെയെ സിബിഐ വ്യാഴാഴ്ച ചോദ്യം ചെയ്തു. സിബിഐയുടെ സിജിഒ കോംപ്ലക്‌സ് ഓഫീസിൽ രാത്രിയിലാണ് പാണ്ഡെയെ ചോദ്യം ചെയ്തത്. മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ നീണ്ടതായും അധികൃതര്‍ പറഞ്ഞു. 

ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ദിവസം സാൾട്ട് ലേക്കിലെ ഒരു ഹോട്ടലിൽ ഒരു വനിതാ സുഹൃത്തിനോടൊപ്പം അയാൾ ചെക്ക് ഇൻ ചെയ്‌തിരുന്നു. അന്നത്തെ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

പാണ്ഡെയുടെ ബുക്കിംഗുകളുടെയും പണമിടപാടുകളുടെയും വിശദാംശങ്ങള്‍ അന്വേഷിക്കുമെന്നും സിബിഐ പറഞ്ഞു. രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായ ട്രെയിനി ഡോക്ടറുടെ മൃതദേഹം ഓഗസ്റ്റ് ഒമ്പതിനാണ് ആശുപത്രിയിൽ കണ്ടെത്തിയത്.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.