തെരഞ്ഞടുപ്പ് ചട്ടം ലംഘിച്ചു; രാഹുല്‍ ഗാന്ധിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചു

Web Desk
Posted on April 19, 2019, 3:08 pm

അമേതി: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചു. അമേതിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ന്യായ് പദ്ധതിയുടെ ബാനര്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
ന്യായ് പദ്ധതിയുടെ ബാനര്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസില്‍ വ്യക്തമാക്കി.  രാഹുല്‍ ഗാന്ധിയുടെ ചൗക്കീദാര്‍ ചോര്‍ ഹെ പരാമര്‍ശവും കമ്മീഷന്റെ പരിശോധനയിലാണ്.