June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

അന്നം മുടക്കൽ തുടങ്ങിവച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്ത്: സി ദിവാകരൻ

By Janayugom Webdesk
March 28, 2021

അന്നം മുടക്കൽ നടപടി തുടങ്ങിവച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്തെന്ന് സി ദിവാകരൻ എംഎൽഎ. 2006ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി മൂന്നു രൂപയ്ക്ക് ഒരു കിലോ അരി പദ്ധതി പ്രഖ്യാപിച്ചുവെങ്കിലും നടപ്പിലാക്കാതെയാണ് അധികാരത്തിൽ നിന്ന് പോയത്.

തുടർന്ന് വന്ന വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് രണ്ട് രൂപയ്ക്ക് ഒരു കിലോ അരി പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. രണ്ടു രൂപ നിരക്കിൽ അരി വിതരണ പദ്ധതി ഗവർണറുടെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. പ്രസംഗത്തിന്റെ 89-ാം ഖണ്ഡികയിൽ ഗവർണർ പ്രഖ്യാപിക്കുകയും അതിനാവശ്യമായ 10 കോടി രൂപ പ്രതിമാസം നീക്കിവെച്ചു. പ്രസ്തുത നയപ്രഖ്യാപനത്തിൽ ഓണക്കാലത്ത് ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം നടത്താനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. ഇന്ത്യയിൽ ആദ്യമായി പൊതുവിതരണരംഗത്ത് രണ്ടു രൂപ നിരക്കിൽ അരിയും ഓണക്കാലത്ത് സൗജന്യ ഭക്ഷ്യ കിറ്റും വിതരണം ആരംഭിച്ചു.

നിർഭാഗ്യവശാൽ അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ ‘രണ്ടു രൂപയ്ക്ക് അരി’ എന്ന പദ്ധതി നടപ്പിലാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഉമ്മൻ ചാണ്ടിയുടെ ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന ഡോ. ഖുറേഷിയെ സമീപിച്ചു. അവിടെയും പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാൻ കൂട്ടാക്കിയില്ല.

ഇന്നത്തെ പ്രതിപക്ഷ നേതാവിന്റെ അന്നം മുടക്കൽ തുടങ്ങിവച്ചത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ കാലത്തായിരുന്നുവെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് സി ദിവാകരൻ അഭിപ്രായപ്പെട്ടു.

ENGLISH SUMMARY: RICE DISTRIBUTION STOPPED DURING OOMEN CHANDY’S TIME

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.