നെല്ല് സംഭരണ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണും: പി തിലോത്തമൻ

Web Desk
Posted on February 15, 2018, 5:36 pm
സി പി ഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കറുകച്ചാല്‍ ഇ ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തെ മന്ത്രി പി തിലോത്തമൻ  അഭിവാദ്യം ചെയ്യുന്നു
 കോട്ടയം: നെല്ല് സംഭരണത്തിൽ വന്നിട്ടുള്ള പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നു മന്ത്രി പി തിലോത്തമൻ. സി പി ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ല് കുത്തിയ മികച്ച അരി തന്നെ റേഷൻ കടകളിൽ വിതരണത്തിനു എത്തണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല. അതുകൊണ്ടു തന്നെ സംഭരിക്കുന്ന നെല്ലിന്റെ ഗുണ നിലവാരവും ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതു വിപണിയിൽ വിലനിലവാരം പിടിച്ചു നിർത്തുന്നതിനാശ്യമായ നടപടികൾ ചെയ്തിട്ടുണ്ട്. 13 ഇനങ്ങൾക്കു സപ്ലൈകോ വിപണിയിൽ കഴിഞ്ഞ 20 മാസമായി വില കൂടിയിട്ടില്ല എന്നു മാത്രമല്ല പലതിനും രണ്ടിലേറെ തവണ വില കുറയുകയും ചെയ്തു. അഞ്ചു വർഷത്തേക്ക് വിലവർധനവുണ്ടാകില്ലെന്ന എൽ ഡി എഫ് വാഗ്ദാനം പാലിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.