ശ്രീ​കു​മാ​ർ മേ​നോ​ൻറെ പാ​ല​ക്കാ​ട്ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും റെ​യ്ഡ്

Web Desk
Posted on November 28, 2019, 10:14 pm

പാ​ല​ക്കാ​ട്: സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻറെ പാ​ല​ക്കാ​ട്ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും റെ​യ്ഡ്. ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ശ്രീ​നി​വാ​സ​ൻറെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ് ന​ട​ത്തി​യ​ത്.

ത​ന്റെ ലെ​റ്റ​ർ ഹെ​ഡ് ശ്രീ​കു​മാ​ർ മേ​നോ​ൻ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് മ​ഞ്ജു​വാ​ര്യ​രു​ടെ പ​രാ​തി. ഈ ​ലെ​റ്റ​ർ ഹെ​ഡ് ക​ണ്ടെ​ത്താ​നാ​യി​രു​ന്നു റെ​യ്ഡ് ന​ട​ത്തി​യ​ത്. വീ​ട് ബാ​ങ്ക് അ​ധി​കൃ​ത​ർ സീ​ൽ ചെ​യ്ത​തി​നാ​ൽ തു​റ​ക്കാ​നാ​യി​ല്ല.

ശ്രീ​കു​മാ​ർ മേ​നോ​നെ അ​ടു​ത്ത ഞാ​യ​റാ​ഴ്ച ചോ​ദ്യം ചെ​യ്യും. ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​പ്ര​കാ​ര​മാ​ണ് സം​വി​ധാ​യ​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.