Web Desk

ലണ്ടന്‍

June 09, 2020, 3:44 pm

കൊറോണ വൈറസ് വ്യാപനം ഓഗസ്റ്റില്‍ തന്നെ തുടങ്ങിയിരുന്നുവെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല

Janayugom Online

ചൈനയില്‍ കൊറോണ വൈറസ് വ്യാപനം ഓഗസ്റ്റില്‍ തന്നെ തുടങ്ങിയെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിന്റെ ഗവേഷണം. ആശുപത്രിയില്‍ നിന്നുള്ള സഞ്ചാരത്തിന്റെ ഉപഗ്രഹദൃശ്യങ്ങളും സെര്‍ച്ച് എന്‍ജിനുകളില്‍ നിന്നുള്ള വിവരങ്ങളും ഉപയോഗിച്ചാണ് ഇവര്‍ ഗവേഷണം നടത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തികച്ചും അസംബന്ധമാണെന്നാണ് ചൈനയുടെ നിലപാട്.

ആശുപത്രിയില്‍ ഏറെ ആളുകള്‍ എത്തുന്നതിന്റെ ദൃശ്യങ്ങളും മറ്റും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം വൈറസ് ബാധയുടെ ഫലമായാണോ ഇത്രയും തിരക്ക് ആശുപത്രികളില്‍ ഉണ്ടായതെന്ന കാര്യം തങ്ങള്‍ക്ക് ഉറപ്പിക്കാനായിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു. വൈറസ് സ്വഭാവികമായി തന്നെ ഉണ്ടായതാണെന്നും വുഹാനില്‍ കണ്ടെത്തുന്നതിന് മുമ്പ് തന്നെ വ്യാപിക്കാന്‍ തുടങ്ങിയെന്നും ഗവേഷകര്‍ പറയുന്നു. ഓഗസ്റ്റ് മാസം മുതല്‍ ചുമ, വയറിളക്കം തുടങ്ങിയവ സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ ഏറെ തിരച്ചില്‍ നടന്നിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് രോഗവ്യാപനം നേരത്തെ തന്നെ തുടങ്ങിയതാണെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ തങ്ങളുടെ കാര്‍പാര്‍ക്കിംഗ് സ്ഥലത്ത് എത്തിയ കാറിന്റെ എണ്ണം നോക്കി രോഗവ്യാപനം നേരത്തെ തുടങ്ങിയെന്ന നിഗമനം ശരിക്കും മണ്ടത്തരമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവ ചുന്‍യിങ് പറഞ്ഞു.

eng­lish sum­ma­ry: “Ridicu­lous”: Chi­na On Har­vard Research Sug­gest­ing Virus Spread In August

you may also like this video: