July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

വിവരാവകാശം: സായുധ സേനയെ ഒഴിവാക്കണമെന്ന് ആവശ്യം

Janayugom Webdesk
March 4, 2022

വിവരാവകാശ നിയമ പരിധിയില്‍ നിന്ന് സായുധ സേനയെ ഒഴിവാക്കാന്‍ അപേക്ഷ. സേനയെ വിവാരവകാശ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് ദേശസുരക്ഷയെ ബാധിക്കുമെന്നാണ് കേന്ദ്ര സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പ്രതിരോധം, റവന്യു, ഐടി മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്കും ക്യാബിനറ്റ് സെക്രട്ടറിമാര്‍ക്കുമാണ് ശുപാര്‍ശ രൂപത്തില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കര, നാവിക, വ്യോമസേനകള്‍, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവയെയും നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

പ്രതിരോധ മന്ത്രാലയത്തിനു കീഴിയിലുള്ള സൈനികകാര്യ വകുപ്പും കഴിഞ്ഞ വര്‍ഷം സമാന അപേക്ഷ നല്‍കിയിരുന്നു. രാജ്യത്തിന്റെ പ്രഥമ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയെടുത്തതിന് പിന്നാലെയായിരുന്നു ഈ നീക്കം.

eng­lish sum­ma­ry; Right to Infor­ma­tion: The need to exclude the armed forces

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.