8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 3, 2024
August 23, 2024
August 8, 2024
August 3, 2024
July 9, 2024
July 2, 2024
July 1, 2024
July 1, 2024
June 20, 2024
June 14, 2024

സ്ത്രീകളുടെയും കുട്ടികളുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; പ്രമേയം പാസാക്കി അനന്തപുരി പ്രവാസി കൂട്ടായ്മയുടെ വനിതാ വിഭാഗം

Janayugom Webdesk
ഷാർജ 
September 20, 2022 6:07 pm

കേരളത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന ലൈഗിംക സത്രീധന ഗാർഹിക പീഢനങ്ങളിൽ നിന്നും അവരെ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതിന് വേണ്ടി നിയമ പരിരക്ഷയും നിയമങ്ങളുടെ വ്യാപകമായ അവബോധവും ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങളും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സ്ത്രീകളും കുട്ടികളും ഓരോ വെക്തികളാണെന്നും അവരുടെ അവകാശങ്ങളും വെക്തിസ്വാതന്ത്ര്യവും വീട്ടിലും നാട്ടിലും സംരക്ഷിക്കാൻ നാമോരോർത്തർക്കും ഉത്തരവാദിത്വമുണ്ടെന്നും പ്രമേയത്തിലൂടെ കേരള സർക്കാരിനോടഭ്യാർത്ഥിച്ചു.

യുഎഇ അനന്തപുരി പ്രവാസി കൂട്ടായ്മ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച വനിതാ സംഗമത്തിലാണ് പ്രമേയം പാസാക്കിയത്. സംഗമം റേഡിയോ ഏഷ്യ പ്രോഗ്ര മിംഗ് ഡയറക്ടർ സിന്ധു ബിജു ഉത്ഘടനം ചെയതു. സ്മിത നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തി. സർഗ്ഗ റോയ് യുടെ അദ്ധ്യക്ഷതയിൽ സിജ ബിജോയ്, ബാബു വർഗ്ഗീസ്, റെൻ ജി കെ ചെറിയാൻ, കെ എസ് ചന്ദ്രാബാബു, ഖാൻ പാറയിൽ, ബിജോയ് ദാസ്, എന്നിവർ സംസാരിച്ചു.ശ്രീമതി അരുണാ അഭിലാഷ് സ്വാഗതവും ഷൈനി ഖാൻ നന്ദിയും പറഞ്ഞു.

 

അടുത്ത രണ്ട് വർഷത്തെ ഭാരവാഹികളായി. ശ്രീമതി ജ്യോതി ലക്ഷ്മിയെ ജനറൽ കൺവീനറായും ‚ബിനധ്യ അഭിലാഷ്, അനിതാ രവിന്ദ്രൻ, മുനീറാ സലിം, അരുണാ അഭിലാഷ് കൺവീനർമാരായുള്ള 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു… കഴിഞ്ഞ അക്കാഡമിക്ക് വർഷത്തിൽ ഉന്നത വിജയം നേടിയ അനന്തപുരി അംഗങ്ങളുടെ മക്കളെ ഉപഹാരം നൽകി ആദരിച്ചു. പ്രശസ്ത പിന്നണി ഗായകൻ മണികണ്ഠൻ പെരുമ്പടപ്പിൻ്റെ നേതൃത്വത്തിൽ കലാപരിപാടികളും സംഘടിപ്പിച്ചു.

Eng­lish Summary:Rights of women and chil­dren should be pro­tect­ed; Shar­jah Indi­an Association

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.