August 15, 2022 Monday

Related news

August 15, 2022
August 14, 2022
August 13, 2022
August 13, 2022
August 13, 2022
August 12, 2022
August 10, 2022
August 10, 2022
August 10, 2022
August 10, 2022

എന്‍എസ്എസില്‍ മാത്രം അഭയം കണ്ടതാണ് കോണ്‍ഗ്രസിനേറ്റ തിരിച്ചടിയ്ക്ക് കാരണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി

Janayugom Webdesk
കോഴിക്കോട്
May 3, 2021 10:49 am

എന്‍എസ്എസില്‍ മാത്രം അഭയം കണ്ടതാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയ്ക്ക് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവിലും കോന്നിയിലും എന്‍എസ്എസ് പ്രഖ്യാപിച്ച പരസ്യ പിന്തുണ രണ്ട് സീറ്റിലേയും പരാജയത്തിലേക്കാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മതന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും റിജില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

‘മതന്യൂനപക്ഷ വിഭാഗങ്ങള്‍ എന്തുകൊണ്ട് വലിയ തോതില്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടു? അവരുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ ഈ തെരഞ്ഞെടുപ്പില്‍ വലിയ വീഴ്ച കോണ്‍ഗ്രസ്സിന് പറ്റിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം കണ്ടതാണ്. പക്ഷേ നേതൃത്വം വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തിയില്ല,’ റിജില്‍ ഫേസ്ബുക്കിലെഴുതി.

Eng­lish sum­ma­ry: Rig­il makut­ty Fac­book post
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.