തന്നെ ചന്തപ്പെണ്ണ്‌ എന്ന് വിളിക്കുന്നത് അംഗീകാരമായി കാണുന്നു

Web Desk
Posted on January 16, 2019, 1:46 pm

ആ​ളു​ക​ള്‍ ത​ങ്ങ​ളെ ച​ന്ത​പ്പെ​ണ്ണ് എ​ന്ന് വി​ളി​ക്കു​ന്ന​ത് അം​ഗീ​കാ​ര​മാ​യി കാ​ണു​ന്ന​താ​യി സി​നി​മ താ​രം റി​മ ക​ല്ലി​ങ്ക​ൽ.

ഏ​റ്റ​വും ന​ന്നാ​യി ജോ​ലി ചെ​യ്ത​വ​രെ​യാ​ണ് ആളുകള്‍ ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ച​ന്ത​പ്പെ​ണ്ണ് എ​ന്ന വി​ളി അം​ഗീ​കാ​ര​മാ​യി എ​ടു​ക്കു​ന്നു​വെ​ന്നും റി​മ പ​റ​ഞ്ഞു. സൂ​ര്യ ഫെ​സ്റ്റി​വ​ലി​ല്‍ സംസാരി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

എ​ല്ലാ വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കും ഒ​രു പ്രാ​ക്ടീസ് മാ​ന്വ​ല്‍ ഉ​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ര​യും വ​ലി​യ സി​നി​മാ മേ​ഖ​ല​യി​ല്‍ അ​ങ്ങ​നെ‍​യൊ​ന്ന് ഇ​ല്ല. അ​തി​നാ​ല്‍ സി​നി​മ മേ​ഖ​ല​യ്ക്ക് ന​ല്ല പ്രാ​ക്റ്റീ​സിം​ഗ് മാ​ന്വ​ല്‍ ഉ​ണ്ടാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഡ​ബ്ല്യു​സി​സി.

Image result for rima kallingal

സ്ത്രീ​പ​ക്ഷ സിനി​മ​ക​ള്‍​ക്ക് അ​വാ​ര്‍​ഡ് ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ഡ​ബ്ല്യു​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ച​ല​ച്ചി​ത്ര​മേ​ള സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ഇതോടൊപ്പം റി​മ പ​റ​ഞ്ഞു.