“കേട്ടത് സത്യമാണെങ്കില്‍ എന്തൊരു നാണക്കേടാണിത്”: റിമ കല്ലിങ്ങല്‍

Web Desk
Posted on September 18, 2020, 7:44 pm

യുവനടിയെ അക്രമിച്ച കേസിൽ സാക്ഷികളുടെ കൂറുമാറ്റത്തിൽ പ്രതിഷേധിച്ച് നടി റിമ കല്ലിങ്ങൽ. കേസിൽ കൂറുമാറിയ നടീനടന്മാരെ പേരെടുത്താണ് റിമ വിമർശിച്ചത്. കേസിൽ നിന്ന് ഇടവേള ബാബു, ബിന്ദു പണിക്കർ, സിദ്ധിഖ്, ഭാമ എന്നിവരാണ് കൂറുമാറിയത്.

സഹായം ഏറ്റവും കൂടുതൽ ആവശ്യമുളള സമയത്ത് ചില സഹപ്രവർത്തകർ അവള്‍ക്കെതിരെ തിരിഞ്ഞത് കടുത്ത ദുഃഖമുണ്ടാക്കുന്നതാണ്. കേസില്‍ നാലു പേര്‍ അവരുടെ മൊഴി മാറ്റി പറഞ്ഞുവെന്നാണ് കേള്‍ക്കുന്നത്. സിനിമ വ്യവസായത്തിന്റെ അധികാര ശ്രണിയില്‍ യാതൊരു വിധ സ്ഥാനങ്ങളും അലങ്കരിക്കാത്തവരാണ് കൂറുമാറിയ സ്ത്രീകള്‍. എന്നിട്ടു പോലും അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കര്‍, സിദ്ധിഖ് എന്നിവരാണ് കൂറുമാറിയത്. കേട്ടത് സത്യമാണെങ്കില്‍ എന്തൊരു നാണക്കേടാണിത്- റിമ ഫേസ്ബുക്കില്‍ കുറിച്ചു.


നടിയെ അക്രമിച്ച കേസില്‍ ഇപ്പോഴും വിചാരണ തുടരുകയാണ്. കേസിലെ പ്രതിയായ ദിലീപിനെതിരെയുളള മൊഴിയാണ് സഹതാരങ്ങള്‍ മാറ്റി പറഞ്ഞത്.

ENGLISH SUMMARY: RIMA KALLING’S FACEBOOK POST

YOU MAY ALSO LIKE THIS VIDEO