October 6, 2022 Thursday

Related news

April 9, 2021
September 6, 2020
July 8, 2020
July 7, 2020
June 30, 2020
June 28, 2020
June 27, 2020
June 24, 2020
April 9, 2020
February 24, 2020

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അന്ന് സംഭവിച്ചത്, ഒരിക്കലും മറക്കില്ല; റിമി ടോമി

Janayugom Webdesk
July 7, 2020 2:39 pm

ഗായികയായും അവതാരകയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമി ടോമി. താര ജാഡകൾ ഒന്നും ഇല്ലാതെയാണ് ആദ്യം മുതൽക്ക് തന്നെ പ്രേക്ഷകരുടെ മുൻപിൽ റിമി എത്തിയത്. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരക, ചില റിയാലിറ്റി ഷോകളിലെ ജഡ്ജ് അങ്ങനെ റിമി കൈവക്കാത്ത മേഖലകൾ ചുരുക്കമാണ്.

ജീവിതത്തിൽ റിമി ഇത്രയധികം പ്രശനങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ഏറെ വേദനയുണ്ടാക്കിയ സംഭവമാണ് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ പപ്പയുടെ മരണം ജീവിതത്തിൽ ഏറെ വേദനയുണ്ടാക്കി. പപ്പയുടെ മരണം പോലെ വേദനിപ്പിച്ച ഒരു സംഭവമുണ്ടായിട്ടില്ലെന്നാണ് റിമി പറയുന്നത്. നേരത്തെയും പപ്പയെക്കുറിച്ച് റിമി ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു. സുഖമില്ലാതെ ഒന്നും കിടക്കാതെ വളരെ അപ്രതീക്ഷിതമായി യാത്ര പറഞ്ഞ പപ്പയുടെ വേർപാട് വല്ലാത്ത ഷോക്ക് ആയിരുന്നു.

എപ്പോഴും ചിരിയോടെ പ്രേക്ഷകരെ സമീപിക്കുന്ന എനിക്ക് പപ്പയുടെ മരണം കഴിഞ്ഞു ഏറെ വേദനയുണ്ടാക്കിയ സംഭവം ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നതായിരുന്നു. വളരെ പ്ലസന്റായി നിൽക്കേണ്ട പല അവസരങ്ങളിലും ബുദ്ധിമുട്ടേണ്ടി വന്നു, മറ്റു റിയാലിറ്റി ഷോകളിൽ ഇരുന്നു ജഡ്ജ് ചെയ്യുന്ന പോലെ അത്രത എളുപ്പമല്ലായിരുന്നുവെന്ന് റിമി പറയുന്നു. അതെ സമയം തന്നെ ലോക്ഡൗൺ കാലത്താണ് റിമി ടോമിയുടെ പല കഴിവുകളും പുറംലോകം കാണുന്നത്.

ലോക്ക് ഡൗൺ സമയത്ത് ടിക്ക് ടോക്കിലാണ് റിമി സജീവമായത്. പാട്ടിനൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായി എത്തിയ റിമിയുടെ ഒരു ഡാൻസ് വീഡിയോ വൈറലായി മാറിയിരുന്നു. താരത്തിന്റെ വർക്കൗട്ട് വീഡിയോകൾ നേരത്തെ ഹിറ്റായിരുന്നു. വ്യായാമത്തിലൂടെയും മറ്റും റിമി വരുത്തിയ മെയ്ക്കോവർ ഞെട്ടിക്കുന്നതായിരുന്നു. ക്വാറന്റൈൻ സമയത്ത് കുടുംബത്തോടൊപ്പമാണ് റിമി ഉള്ളത്. വീട്ടിലെ വിശേഷങ്ങളും മറ്റും താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വീട്ടിൽ വെറുതേ ഇരിക്കുന്നതിന്റെ ബോറഡി മാറ്റാൻ യൂട്യൂബ് ചാനലും റിമി തുടങ്ങിയിട്ടുണ്ട്. പാട്ടുകാരിയായി തിളങ്ങിയ സമയത്താണ് റിമി ടോമി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നത്.

ജയറാം നായകനായ തിങ്കൾ മുതൽ വെളളി വരെ എന്ന ചിത്രത്തിലൂടെ നായികയായിട്ടാണ് റിമിയുടെ അരങ്ങേറ്റം. കണ്ണൻ താമരക്കുളമാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. രണ്ട് എൽഇഡി ബൾബ് കൂടി കുത്തിക്കേറ്റിക്കൂടെയെന്ന് കമന്റ്! കടമുടക്കമാണെന്ന് ചാക്കോച്ചൻ പിന്നാലെ കുഞ്ഞിരാമായണം, എന്നാലും ശരത് തുടങ്ങിയ സിനിമകളിലും റിമി ടോമി അഭിനയിച്ചിരുന്നു. നിലവിൽ ഒന്നും ഒന്നും മൂന്ന്, കോമഡി സ്റ്റാർസ് തുടങ്ങിയ പരിപാടികളിലൂടെയാണ് റിമി ടോമി എത്താറുളളത്.

 

Eng­lish sum­ma­ry; rim­it­o­mi viral post

You may also like thgis video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.