‘എത്ര കോടീശ്വരനെ കെട്ടിയാലും കാര്യമില്ല; ഭർത്താവിൽ നിന്നുള്ള ചെറിയ കാര്യങ്ങളാണ് ഇഷ്ടപ്പെടുക’

Web Desk
Posted on May 03, 2019, 3:39 pm

കോടീശ്വരനായ ഒരാളെ വിവാഹം ചെയ്തതുകൊണ്ടു കാര്യമല്ല, അദ്ദേഹത്തിൽ നിന്നും ലഭിക്കേണ്ട ചില കരുതലുകളുണ്ടെന്നു ഗായിക റിമി ടോമി. ഗായികയുടെ വിവാഹമോചന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് റിമിടോമിയുടെ ഈ വാക്കുകൾ ഇപ്പോൾ വൈറൽ ആകുന്നത്.

ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെ ഗായിക വൈക്കം വിജയലക്ഷ്മിയോടു വിവാഹ വിശേഷങ്ങളെ പറ്റി ചോദിക്കോമ്പോഴായിരുന്നു റിമി ടോമിഇങ്ങനെ പരാമർശം നടത്തിയത്.

റിമിയുടെ വാക്കുകൾ ഇങ്ങനെ: ‘വിവാഹത്തിലൂടെ ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളുണ്ട്. ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭർത്താവിൽ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവർ ഇഷ്ടപ്പെടുക. അതുശ്രദ്ധിക്കണം ഇതു ശ്രദ്ധിക്കണം എന്നൊക്കെ അവർ പറയുന്നതു പൊതുവേ സ്ത്രീകൾക്ക് ഇഷ്ടമായിരിക്കും. അവരുടെ സ്നേഹവും കരുതലും നമ്മൾ സ്ത്രീകൾ ഇഷ്ടപ്പെടും”

പ്രശസ്ത ഗായികയും ടെവിവിഷന്‍ താരവുമായ റിമി ടോമി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി കഴിഞ്ഞദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഗായികയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ചെറുപ്പം മുതല്‍ സംഗീതരംഗത്ത് സജീവമായ റിമി ടോമി മീശമാധവന്‍ എന്ന ചിത്രത്തില്‍ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന പാട്ട് പാടിയാണ് മലയാളസിനിമയില്‍ ഇടംനേടിയത്.

എറണാകുളം കുടുംബകോടതിയിൽ കഴിഞ്ഞമാസം 16 നു വിവാഹമോചന ഹർജി സമർപ്പിച്ചതായിട്ടാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 11 വര്‍ഷത്തെ വിവാഹജീവീതത്തിനു ശേഷമാണ് ഇവർ പിരിയുന്നത്.

ഇനി ഒരുമിച്ച്‌ ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ സുഹൃത്തുകള്‍ പറഞ്ഞതായും റിപ്പോർട്ടുണ്ട് . മ്യുച്വല്‍ കണ്‍സെന്റ് ആയതിനാല്‍ ആറുമാസത്തിനുള്ളില്‍ ഇവര്‍ക്ക് വിവാഹമോചനം ലഭിക്കുമെന്നാണ് സൂചന 2008ലാണ് റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം.