വീട്ടിൽ പാചകത്തിനായി മീൻ വൃത്തിയാക്കുന്നതിനിടെ കയ്യിലെ വെള്ളിമോതിരം സ്വർണ്ണ നിറത്തിലായതിന്റെ ഞെട്ടലിലാണ് വീട്ടമ്മ. തിരുവനന്തപുരം ജില്ലയിലെ വക്കം സ്വദേശിയായ വീട്ടമ്മയ്ക്കാണ് അനുഭവം. ചൊവ്വാഴ്ച രാവിലെ മീൻ വൃത്തിയാക്കുന്നതിനിടെയാണ് കയ്യിലെ വെള്ളി മോതിരത്തിന്റെ നിറം മാറുന്നത് ശ്രദ്ധയിൽപ്പെടുന്നത്. ചെറിയ മീനായ കൊഴിയാള, ചെങ്കലവ(കിളിമീൻ/കോര) എന്നിവ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. അതോടെ മീൻ പാകം ചെയ്യാതെ മാറ്റിവെച്ചു.
വൃത്തിയാക്കിയ മീൻ
വീടുകൾ തോറും മീൻ വിൽപ്പനയ്ക്കെത്തിക്കുന്ന സ്ത്രീയുടെ കയ്യിൽ നിന്നാണ് ചൊവ്വാഴ്ച രാവിലെ മീൻ വാങ്ങുന്നത്. കാഴ്ചയിലോ ഗന്ധത്തിലോ കേടുപാടുകൾ ഒന്നും തന്നെ തോന്നിയില്ലെന്നും നല്ല മീനാണ് എന്നു കരുതിയാണ് വാങ്ങിയതെന്നും ജനയുഗം ഓൺലൈനിനോട് വീട്ടമ്മ പ്രതികരിച്ചു. ഫുഡ് സേഫ്റ്റി ഓഫിസറെ കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. മീൻ ദീർഘകാലം കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ഈ നിറംമാറ്റത്തിനു പിന്നിലെ കാരണമെന്നാണ് സംശയിക്കുന്നത്.
സമാനസംഭവങ്ങൾ സമീപ പ്രദേശത്ത് നിരവധി തവണ ഉണ്ടായിട്ടുണ്ട്. സ്ഥലത്തെ പ്രധാന മാർക്കറ്റുകളിൽ ഒന്നായ നിലയ്ക്കാമുക്ക് ചന്തയിൽ വിൽപ്പനയ്ക്കെത്തിച്ച മീനുകളിൽ ഫോർമാലിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് മീൻ പിടിച്ചെടുക്കുകയും വിൽപ്പനയ്ക്കെത്തിച്ചവർക്ക് താക്കീത് നൽകി വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
നല്ല മീനുകളെ ഇങ്ങനെ തിരിച്ചറിയാം;
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.