25 April 2024, Thursday

Related news

February 9, 2024
January 17, 2024
January 14, 2024
December 12, 2023
October 1, 2023
September 27, 2023
July 2, 2023
June 20, 2023
April 7, 2023
January 9, 2023

ശ്രീലങ്കയിൽ വൻ കലാപം; 33 പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

Janayugom Webdesk
July 9, 2022 3:03 pm

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ, ലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്.

ഇതോടെ ഗോതബയ രജപക്സെ വസതി വിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭത്തിൽ രണ്ട് പൊലീസുകാര്‍കടക്കം 33 പേർക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്.

ലങ്കൻ കായിക താരങ്ങളും പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രസിഡന്റിന്റെ വസതി പ്രതിഷേധക്കാർ കീഴടക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പ്രസിഡന്റിന്റ് വസതിയിലെ മുറികളിലൂടെയും ഇടനാഴികളിലൂടെയും ആളുകൾ സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ കാണാം. സ്വിമിംഗ് പൂൾവരെ പ്രക്ഷോഭകര്‍ കയ്യടക്കിയതായാണ് വീഡിയോയിലൂടെ പുറത്തുവരുന്നത്.

Eng­lish summary;Riots in Sri Lan­ka; 33 peo­ple were injured, two in crit­i­cal condition

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.