മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

Web Desk
Posted on August 09, 2020, 10:21 pm

നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇന്നലെ വൈകിട്ട് 5 മണിക്കുള്ള കണക്ക് പ്രകാരം ജലനിരപ്പ് 135.80 അടിയിലെത്തി. ജലനിരപ്പ് 132.60 അടിയിലെത്തിയപ്പോൾ സ്പിൽവേയിലൂടെ വെള്ളം തുറന്നു വിടുന്നതിനു മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാത്രി എട്ടിനോടെയാണ് ജലനിരപ്പ് 132.60 അടിയിലെത്തിയത്. ഇതിനു പിന്നാലെ ജലനിരപ്പ് ഉയരുകയായിരുന്നു. ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപാർപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.

you may also like this video